ലോക എയ്ഡ്സ് ദിനാചരണത്തിന്റെ ഭാഗമായി വയനാട് ജില്ലാതല പരിപാടികള്‍ 30, ഡിസംബര്‍ ഒന്ന് തിയതികളില്‍ കല്പറ്റയില് നടത്തുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആരോഗ്യവകുപ്പും ആരോഗ്യകേരളം വയനാടും സംയുക്തമായാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. 30നു വൈകുന്നേരം ആറിന് ചുങ്കം ജംഗ്ഷനില്‍ ദീപം തെളിയിക്കും. ഫാത്തിമ സ്കൂള്‍ ഓഫ് നഴ്സിംഗ് വിദ്യാര്‍ഥികള്‍ ഫ്ളാഷ് മോബ് അവതരിപ്പിക്കും. ഒന്നിനു രാവിലെ ഒമ്പതിന് പുതിയ സ്റ്റാന്‍ഡ് പരിസരത്തുനിന്നു എസ്.കെ.എം.ജെ സ്കൂളിലേക്ക് റാലി നടത്തും. സ്കൂള്‍ ഓഡിറ്റോറിയത്തില്‍ പൊതുസമ്മേളനം ചേരും. ജനപ്രതിനിധികള്‍, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലയില്‍ എച്ച്.ഐ.വി പോസിറ്റീവായി 231 പേര് ചികിത്സയിലുണ്ട്. മാനന്തവാടിയിലെ ആന്റി റെട്രോ വൈറല്‍ തെറാപ്പി യൂനിറ്റിലാണ് രോഗ ബാധിതര്‍ക്ക് ചികിത്സ ലഭ്യമാക്കുന്നത്. ജില്ലയില്‍ എച്ച്.ഐ.വി പരിശോധനയ്ക്കും രോഗബാധിതരായി കണ്ടെത്തുന്നവര്‍ക്ക് കൗണ്‍സലിംഗ് ഉള്‍പ്പെടെ സേവനം ലഭ്യമാക്കുന്നതിനും മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രി, കല്പറ്റ ജനറല്‍ ആശുപത്രി, ബത്തേരി താലൂക്ക് ആശുപത്രി, വൈത്തിരി താലൂക്ക് ആശുപത്രി, മീനങ്ങാടി സാമൂഹികാരോഗ്യകേന്ദ്രം എന്നിവിടങ്ങളില്‍ ഐ.സി.ടി.സികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ ഡപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു. കൽപ്പറ്റ മുനിസിപ്പല്‍ ചെയര്മാന് മുജീബ് കെയെംതൊടി, ജില്ലാ ഡെപ്യൂട്ടി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിയ സേനന്, ജില്ലാ എയ്ഡസ് കണ്ട്രോള് ഓഫീസര്‍ ഡോ.ഷിജിന് ജോണ്‍ ആളൂര്‍, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.സമീഹ സെയ്തലവി, ജില്ലാ ആന്‍ഡ് മീഡിയ ഓഫീസര്‍ ഹംസ ഇസ്മാലി, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് പി.കെ.സലിം എന്നിവര്‍ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....