കല്‍പ്പറ്റ: മിനിമം വേതനമായ 700 രൂപ തൊഴിലാളികള്‍ക്ക് നല്കാന് കഴിയാത്ത തൊഴില്‍മേഖലകളില്‍ സാമ്പത്തികസഹായം നല്‍കികൊണ്ട് സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പിലാക്കണമെന്ന് ഐ എന്‍ ടി യു സി സംസ്ഥാന പ്രസിഡന്റ് ആര് ചന്ദ്രശേഖരന്. തോട്ടം തൊഴിലാളികളുടെ വേതനം എഴുനൂറ് രൂപയായി രണ്ടാം പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചെങ്കിലും അത് ലഭ്യമാക്കാനുള്ള നടപടികളുണ്ടാവുന്നില്ല. ഈ സാഹചര്യത്തില്‍ കയര്‍, ഹാന്റ്ലൂം മേഖലയില്‍ നടപ്പിലാക്കിയത് പോലെ സര്‍ക്കാര്‍ സഹായം കൂടി നല്‍കിക്കൊണ്ട് മിനിമം വേതനം ഉറപ്പാക്കണമെന്നും കല്‍പ്പറ്റയില്‍ ഐ എന്‍ ടി യു സി ജില്ലാസമ്മേളനത്തോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. തോട്ടം മേഖലയില്‍ വേതനം വര്‍ധിപ്പിച്ചുകൊണ്ടുള്ള ഉത്തരവിനെതിരെ മുതലാളിമാര്‍ കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരിക്കുകയാണ്. എന്നാല്‍ ഇതിനെതിരെ അഡ്വക്കറ്റ് ജനറലുമായി ബന്ധപ്പെട്ട് നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. തോട്ടംമേഖലയിലെ ലയങ്ങളില്‍ മനുഷ്യന് ജീവിക്കാന്‍ സാധിക്കാത്ത ദയനീയ സാഹചര്യമാണുള്ളത്. കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ കൂട്ടിക്കുഴച്ച് ഒന്നുമില്ലാത്ത അവസ്ഥയില്‍ എത്തിച്ചിരിക്കുകയാണ്. ഇവര്‍ക്കായി പ്രത്യേകം ഭവനപദ്ധതി ആവിഷ്ക്കരിച്ച് നടപ്പിലാക്കണമെന്ന് വര്‍ഷങ്ങളായി പറയുന്നുണ്ടെങ്കിലും നടപ്പിലായിട്ടില്ല. അംഗന്‍വാടി ജീവനക്കാരോടും ആശാവര്‍ക്കര്‍മാരോടും ഹീനമായ രീതിയിലാണ് സര്‍ക്കാര്‍ പെരുമാറുന്നത്. അംഗന്‍വാടി ജീവനക്കാര്‍ക്ക് മാസത്തില്‍ വിവിധ മീറ്റിംഗുകള്‍ക്കും മറ്റും പോകുന്നതിനായി ലഭിച്ചിരുന്ന 350 രൂപ പോലും 2021 മുതല്‍ നല്‍കിയിട്ടില്ല. ഇനിയത് നല്‍കില്ലെന്നും പകരം ഓണ്‍ലൈന്‍ മീറ്റിംഗുകള്‍ മതിയെന്നുമാണ് സര്‍ക്കാര്‍ പറയുന്നത്. ആശാവര്‍ക്കാര്‍മാര്‍ക്ക് അധികജോലിയാണ് നല്കിക്കൊണ്ടിരിക്കുന്നത്. അഞ്ച് വര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്തിട്ടുണ്ടെങ്കില്‍ അവരെ ലാസ്റ്റ്ഗ്രേഡ് സെര്‍വന്റ്സ് തസ്തികയിലെങ്കിലും സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഈ മേഖലയിലെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ജനുവരി 10 മുതല്‍ ഐ എന്‍ ടി യു സി അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിമാരും മന്ത്രിമാരും ചേര്‍ന്ന് നടത്തുന്ന നവകേരള സദസില്‍ ഒരു പരാതിക്കും ഇതുവരെ പരിഹാരമുണ്ടായതായി ആരും പറഞ്ഞുകേട്ടിട്ടില്ല. ജനങ്ങളുടെ പരാതികള്‍ക്ക് തീര്‍പ്പുകല്‍പ്പിക്കാന്‍ കഴിയണം. മുന്‍മുഖ്യമന്ത്രിമാരായ ഉമ്മന്‍ചാണ്ടിയും കെ കരുണാകരനും പരാതികള്‍ക്ക് പരിഹാരം കണ്ട് മാതൃക കാട്ടിയവരാണെന്നും അദ്ദേഹം പറഞ്ഞു. കെ എസ് ആര് ടി സിയോട് വൈരാഗ്യമുള്ളത് പോലെയാണ് സര്‍ക്കാര്‍ പെരുമാറുന്നത്. ഇലക്ട്രിസിറ്റി മേഖലയില്‍ എല്ലാം താളം തെറ്റിയിരിക്കുകയാണ്. വൈദ്യുതിചാര്‍ജ്ജ്, വെള്ളക്കരം എന്നിങ്ങനെ എല്ലാം വര്ധിച്ചിപ്പിരിക്കുകയാണ്. ആര്‍ക്കും താങ്ങാന്‍ കഴിയാത്തവിധത്തിലാണ് വിലക്കയറ്റം രൂക്ഷമായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങളുടെ സ്വകാര്യവത്ക്കരണത്തോട് യോജിക്കാനാവില്ല. നിരവധി പേര്‍ക്ക് ജോലി കിട്ടുമായിരുന്ന സ്ഥാപനങ്ങളാണ് ഇത്തരത്തില്‍ വാടകക്ക് കൊടുക്കുന്നത്. ഇതോടെ വികസനം കൂടിയാണ് ഇല്ലാതായിരിക്കുന്നത്. ഒരു സ്ഥാപനത്തിലും ഇന്ന് ശമ്പളവര്‍ധന കരാറില്ലാത്ത സാഹചര്യമാണ്. മോദി സര്‍ക്കാര്‍ എല്ലാ നിയമങ്ങളും പൊളിച്ചെഴുതി. ഇതോടെ സ്ഥിരം ജോലി മാത്രമല്ല, ഇ എസ് ഐ, പി എഫ്, ഗ്രാറ്റിവിറ്റി എന്നിവയെല്ലാം ഇല്ലാതായി. കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തൊഴിലാളി വിരുദ്ധ നിലപാടെടുത്താല്‍ ഐ എന്‍ ടി യു സി അതിനെ ശക്തമായി എതിര്‍ക്കുമെന്നും ചന്ദ്രശേഖരന് പറഞ്ഞു. ഐ എന്‍ ടി യു സി സംസ്ഥാനസമ്മേനം 29, 30 തിയ്യതികളില്‍ തൃശ്ശൂരില്‍ നടക്കും. 29ന് ഒരു ലക്ഷം പേര് പങ്കെടുക്കുന്ന തൊഴിലാളി റാലി നടക്കും. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്, പ്രതിപക്ഷ നേതാവ് വി ഡി സതീശന്, താരിഖ് അന്‍വര്‍, രമേശ് ചെന്നിത്തല തുടങ്ങിയ നിരവധി നേതാക്കള്‍ പങ്കെടുക്കും. വാര്‍ത്താസമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാപ്രസിഡന്റ് പി പി ആലി, സംസ്ഥാന വൈസ് പ്രസിഡന്റ് ബി സുരേഷ്ബാബു, സംസ്ഥാന ജനറല്‍ സെക്രട്ടറി ടി എ റെജി, സെക്രട്ടറി സി ജയപ്രസാദ് എന്നിവര്‍ പങ്കെടുത്തു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...