നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ശാസ്ത്രീയമായി നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലാകുന്നത്
തൊണ്ടർനാട്: വയനാട്, കോഴിക്കോട് ജില്ലകളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ വ്യാപകമായി കവർച്ച നടത്തി മുങ്ങുന്ന മൂവർ സംഘത്തെ തൊണ്ടർനാട് പോലീസ് കണ്ടെത്തിയത് അതിവിദഗ്ധമായി. നാദാപുരം സ്വദേശികളായ മോഷ്ടാക്കൾ പോലീസിന്റെ പിടിയിലായതിന്റെ ആശ്വാസത്തിലാണ് വ്യാപാരികളും നാട്ടുകാരും. ഒക്ടോബർ 29ന് പുലർച്ചെ കാഞ്ഞിരങ്ങാടും തേറ്റമലയിലുമുള്ള കടകളും കുരിശുപള്ളിയിലെ ഭണ്ഡാരവും കുത്തിത്തുറന്ന് മോഷണം നടന്നതിനെ തുടർന്ന് തൊണ്ടർനാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ഇ. ഷൈജുവിന്റെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപവത്കരിച്ചു നടത്തിയ അന്വേഷണത്തിലാണ് രണ്ട് ജില്ലകളിലും മോഷണ പരമ്പര നടത്തി വിലസുന്ന മോഷ്ടാക്കൾ വലയിലാകുന്നത്.
പൂട്ട് പൊളിക്കുന്നതും മോഷണ വസ്തുക്കൾ ബൈക്കിൽ കടത്തുന്നതും മറ്റിടങ്ങളിൽ നടന്ന മോഷണങ്ങൾക്ക് സമാനമാണെന്ന നിർണായ കണ്ടെത്തലാണ് എല്ലാ മോഷണവും ചെയ്തത് ഒരു സംഘമാണെന്ന നിഗമനത്തിൽ പോലീസ് എത്തിച്ചേർന്നത്. തുടർന്ന്, രാപ്പകൽ വ്യത്യാസമില്ലാതെ നൂറോളം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് മോഷണം നടത്താൻ ഉപയോഗിച്ച ബൈക്കും കാറും കണ്ടെത്തുകയും മോഷ്ടാക്കളെ തിരിച്ചറിയുകയും ചെയ്തു. തുടർന്ന്, പ്രത്യേക അന്വേഷണ സംഘം പ്രതികളിലൊരാളായ ഉടുക്കോൻ്റവിട വീട്ടിൽ മുഹമ്മദ് സുഹൈലി(24)നെ പിടികൂടാൻ ശ്രമിക്കുച്ചെങ്കിലും ഇയാൾ റബ്ബർതോട്ടത്തിലൂടെ ഓടി രക്ഷപ്പെട്ടു. തുടർന്ന്, കുറ്റ്യാടി പോലീസും തൊട്ടിൽപ്പാലം പോലീസും സംയുകതമായി ഇയാളെയും മറ്റു പ്രതികളായ നാദാപുരം കൊടിയൂറ സ്വദേശികളായ കൊയിലോത്തുംകര വീട്ടിൽ ഇസ്‌മയിൽ(38), കായക്കൊടി സ്വദേശി പാറേമ്മൽ വീട്ടിൽ അജ്‌മൽ(28) എന്നിവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു. മാനന്തവാടി കോടതിയിൽ ഹാജരാക്കിയ പ്രതികളെ തൊണ്ടർനാട് പോലീസ് കസ്റ്റഡിയിൽ വാങ്ങി, സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
കാഞ്ഞിരങ്ങാട്ടുള്ള മലഞ്ചരക്ക് കട കുത്തി തുറന്ന് ഒമ്പത് ചാക്ക് കുരുമുളകും, തേറ്റമലയിലെ അനാദിക്കട കുത്തി തുറന്ന് പണവും, സിഗരറ്റും, സി.സി.ടി.വി ഉപകരണങ്ങളും, കുരിശുപള്ളിയുടെ ഭണ്ഡാരം കുത്തി തുറന്ന് പണവും, ഒക്ടോബർ നാലിന് മാനന്തവാടി സ്റ്റേഷൻ പരിധിയിലെ തോണിച്ചാലുള്ള മലഞ്ചരക്ക് കട കുത്തി തുറന്ന് നാല് ചാക്ക് കുരുമുളകുമാണ് മോഷ്ടാക്കൾ കവർന്നത്.
എസ്.ഐമാരായ അജീഷ് കുമാർ, അബ്ദുൾ ഖാദർ, എ.എസ്.ഐ നൗഷാദ്, സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഹാരിസ്, മുസ്തഫ, ശ്രീനാഥ്, വിജയൻ, സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ഷിന്റോ ജോസഫ്, ശ്രീജേഷ്, അജേഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...
2024 ജൂലൈ 30ന് ഉരുളെടുത്ത് പോയ മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്തെ കുടുംബങ്ങള്‍ക്കായി തമിഴ്നാട് ജമാഅത്തുല്‍ ഉലമ സഭ നിര്‍മ്മിച്ച 14 വീടുകളുടെ താക്കോല്‍ദാനം നാളെ പദ്ധതി പ്രദേശമായ...