.
കൽപ്പറ്റ.:
വയനാടിന്റെ വിവിധ വിഷയങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി നവകേരള സദസ്സിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി. ബദൽ പാതകൾ, ഭൂപ്രശ്നങ്ങൾ, കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം, ദേശീയപാതയിലെയും ബാവലി–-മൈസൂരു പാതയിലെയും രാത്രിയാത്രാ നിരോധനം, വയനാട് റെയിൽവേ, റോപ്പ് വേ, എയർസ്ട്രിപ്പ്, ആദിവാസി ഭൂവിതരണം, കടമാൻതോട് അണക്കെട്ട് നിർമാണം, തോട്ടം തൊഴിലാളികളുടെ ഭവന നിർമാണം തുടങ്ങിയ വിഷയങ്ങളുന്നയിച്ചാണ് നിവേദനം നൽകിയത്. ടൂറിസം മേഖലയിൽ കൊണ്ടുവരേണ്ട പുതിയ പദ്ധതികളുടെ നിർദേശങ്ങളും നൽകി. ബദൽ പാതയുമായി ബന്ധപ്പെട്ട് ബഹുജന കൺവൻഷൻ നടത്തി അഭിപ്രായ സ്വരൂപണം നടത്തിയാണ് നിവേദനം നൽകിയത്. നിർദിഷ്ട ബദൽ പാതാ മേഖലകളിൽ എൽ.ഡി.എഫ് നേതാക്കൾ യാത്രചെയ്യുകയും പൊതുയോഗങ്ങൾ നടത്തുകയും ചെയ്തു. മറ്റു വിഷയങ്ങളിൽ എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി ചർച്ച ചെയ്ത് എടുത്ത തീരുമാനങ്ങളും ഉൾപ്പെടുത്തിയാണ് നിവേദനങ്ങൾ നൽകിയത്.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....