കൽപ്പറ്റ:കാർഷിക കടങ്ങളിൽ ജപ്തി നടപടികൾ നിർത്തിവെക്കാൻ സർക്കാർ നിർദ്ദേശം. റവന്യൂ റിക്കവറി നേരിടുന്ന കർഷകർക്കായി യുദ്ധകാലാടിസ്ഥാനത്തിൽ അദാലത്തുകൾ നടത്താനും നിർദ്ദേശം.വയനാട്ടിലും അദാലത്തുകൾ തുടങ്ങി. നവകേരള സദസ്സിനിടയിലും കർഷക ആത്മഹത്യകൾ തുടരുന്നതിനിടെയാണ് സർക്കാർ ഇടപെടൽ. കുട്ടനാട്ടിലെ നെൽകർഷകൻ പ്രസാദിൻ്റെ ആത്മഹത്യ മുതൽ വയനാട്ടിൽ കല്ലോടിയിലെ ക്ഷീര കർഷകൻ തോമസിൻ്റെ ആത്മഹത്യ വരെ നവകേരള സദസ്സിനിടെ വലിയ ചർച്ചയും വിമർശനവും പ്രക്ഷോഭവും നടക്കുന്നതിനിടെയാണ് കാർഷിക കടങ്ങളിൽ ജപ്തി നിർത്തിവെക്കാൻ സംസ്ഥാന സർക്കാർ നിർദ്ദേശം നൽകി.റവന്യൂ റിക്കവറി നേരിടുന്ന കർഷകർക്ക് ആശ്വാസമായി താലൂക്കുകൾ തോറും അദാലത്തുകൾ നടത്താനും ഉത്തരവിറങ്ങി. വയനാട് ജില്ലയിൽ പതിനായിരത്തിലധികം ആളുകളാണ് വിവിധ ബാങ്കുകളുടെ നടപടി ഭീഷണിയിലുള്ളത്. മൂന്ന് താലൂക്കുകളിലുമായി ഇതിൽ മൂന്നിലൊന്ന് പേരെങ്കിലും അദാലത്തു വഴി പെട്ടെന്നുള്ള ജപ്തി ലേല നടപടികളിൽ നിന്ന് ഒഴിവാകുമെന്നാണ് പ്രതീക്ഷ.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....