വയനാട് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനത്തിന് സഞ്ചാരികൾക്ക് ക്യുആർ അധിഷ്ഠിത ടിക്കറ്റ് എടുക്കുന്നതിനുള്ള സോഫ്റ്റ്‌വെയർ – ആദ്യഘട്ടം ബഹു വയനാട് ജില്ലാ കലക്ടർ ശ്രീമതി.രേണു രാജ് IAS ഉൽഘാടനം ചെയ്തു. വയനാട് സിവിൽ സ്റ്റേഷനിൽ ജില്ലാ കളക്ടറുടെ ചേംബറിൽ വച്ച് നടന്ന ചടങ്ങിൽ ഡിടിപിസി സെക്രട്ടറി ശ്രി.അജേഷ് കെ. ജീ, ടൂറിസ്റ്റ് ഇൻഫർമേഷൻ ഓഫീസർ ശ്രീ. വി. മുഹമ്മദ് സലീം, ജില്ലയിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ മാനേജർമാർ തുടങ്ങിയവർ പങ്കെടുത്തു.
നിലവിൽ പല കേന്ദ്രങ്ങളിലും ക്യാഷ് നൽകി മാത്രമേ ടിക്കറ്റ് എടുക്കുവാൻ സാധിച്ചിരുന്നുള്ളൂ. എന്നാൽ ഇനി മുതൽ ക്യാഷ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകൾ, ക്യു ആർ കോഡ് എന്നിവ വഴി ടിക്കറ്റ് എടുക്കാവുന്നതാണ്. സഞ്ചാരികളിൽ പലരും ഡിജിറ്റൽ പെയ്മെൻ്റ് പ്രതീക്ഷിച്ച് കേന്ദ്രങ്ങളിൽ എത്തുകയും, ഇത്തരം സേവനം ലഭ്യമല്ലാത്തതിനാൽ പരാതികൾ അറിയിക്കുകയും ചെയ്തിരുന്നു. സഞ്ചാരികൾക്ക് മെച്ചപ്പെട്ട സേവനം നൽകുക എന്ന ലക്ഷ്യത്തോടയാണ് ഡിടിപിസി കേന്ദ്രങ്ങളിൽ ഡിജിറ്റൽ പെയ്മൻ്റ് ആരംഭിക്കുന്നത്.
തിരുവനന്തപുരം ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് കമ്പനിയായ ട്രാവൻസോഫ് എന്ന സ്ഥാപനമാണ് സോഫ്റ്റ് വെയർ തയ്യാറാക്കിയിട്ടുള്ളത്. ആദ്യ ഘട്ടത്തിൽ സോഫ്റ്റ് വെയർ ഉപയോഗിച്ചുള്ള ഏകീകൃത ടിക്കറ്റിന് ആണ് ഇന്ന് ജില്ലയിൽ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിൻ്റെ രണ്ടാം ഘട്ടത്തിൻ്റ പ്രാരംഭ നടപടികൾ ഉടനെ ആരംഭിക്കും. രണ്ടാം ഘട്ടം പൂർത്തീകരിക്കുമ്പോൾ ലോകത്തിൽ എവിടെ നിന്നും വയനാട് ജില്ലയിൽ ഡിടിപിസി യുടെ കീഴിലുള്ള ഏത് വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും മുൻകൂർ ആയി ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനുള്ള സംവിധാനം ഉണ്ടായിരിക്കും.
. ദന്തചികിത്സാ മേഖലയിൽ ദന്തക്രമീകരണ ചികിത്സകൾ മാത്രമായി 'മീത്തൽ അലൈനേഴ്സ്' എന്ന ഓർത്തോഡോന്റിക്സ് ക്ലിനിക്കിന്റെ ഉദ്ഘാടനച്ചടങ്ങ് കൽപ്പറ്റയിൽ നടന്നു. കൽപ്പറ്റയിൽ 20 വർഷമായി സേവനമനുഷ്ഠിക്കുന്ന മീത്തൽ ഡെന്റൽ...
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...