വയനാട്
ജില്ലയിലെ മാവോയിസ്റ്റ് സാന്നിദ്ധ്യം; തിരച്ചിൽ കൂടുതൽ ശക്തമാക്കും- എം. ആർ. അജിത് കുമാർ ഐ.പി.എസ്.
07. ന് രാത്രി പത്തു മണിയോടെ പേര്യ ചപ്പാരം കോളനിയില്‍ മാവോവാദികളും പോലീസുമായി ഏറ്റുമുട്ടലുണ്ടായതിനെ തുടർന്ന് സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന അഞ്ചംഗ മാവോവാദി സംഘത്തിലെ രണ്ട് പേരെ പോലീസ് ഏറ്റുമുട്ടലിലൂടെ കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തിരുന്നു.. മൂന്ന് പേര്‍ ഓടിരക്ഷപ്പെട്ടു. കീഴടങ്ങാന്‍ ആവശ്യപ്പെട്ടിട്ടും പോലീസിനു നേരെ നിരന്തരം വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് സ്വയരക്ഷാര്‍ത്ഥമാണ് പോലീസ് തിരിച്ചും ഫയര്‍ ചെയ്തത്. ഇവരുടെ പക്കൽ നിന്ന് ഒരു എ.കെ. 47 നും, ഒരു ഇന്‍സാസും, രണ്ട് നാടന്‍ തോക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. ചന്ദ്രു, ഉണ്ണിമായ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
വയനാട് ജില്ലാ പോലീസ് മേധാവി. പദം സിങ് ഐ പി എസിന്റെ നിർദേശ പ്രകാരം ലോക്കല്‍ പോലീസും തണ്ടര്‍ബോള്‍ട്ട് ടീം അംഗങ്ങളും തലപ്പുഴ പേര്യ ചപ്പാരം എന്ന സ്ഥലത്ത് സ്പെഷ്യല്‍ കോമ്പിംഗ് ഡ്യൂട്ടി നടത്തി വരവെ ചപ്പാരം കോളനിയിലെ താമസക്കാരനായ ടാക്‌സി ഡ്രൈവര്‍ അനീഷിന്റെ വീട്ടിലാണ് മാവോവാദി സാന്നിധ്യം കാണപ്പെട്ടത്. ഇയാളുടെ വീടിന് മുറ്റത്ത് ഒരാള്‍ മാവോയിസ്റ്റുകൾ ധരിക്കുന്ന തരത്തിലുള്ള വേഷം ധരിച്ച് തോക്ക് കയ്യിലേന്തി റോന്ത് ചുറ്റുന്നത് കണ്ടു. തുടര്‍ന്ന്, പോലീസ് സംഘം വീട് വളഞ്ഞ് ഇയാളോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, അയാളും വീടിന് അകത്ത് നിന്നവരും കൂടി പോലീസിനു നേരെ നിരന്തരം വെടിയുതിർക്കുകയുമായിരുന്നു. സ്വയരക്ഷാര്‍ത്ഥം പോലീസ് തിരിച്ചും ഫയര്‍ ചെയ്തതിൽ വീടിന് പുറകുവശത്ത് കൂടി മൂന്ന് പേര്‍ ഓടി പോകുകയും ഫയറിംഗ് ശമിച്ചപ്പോള്‍ പോലീസ് വീടിനുള്ളിലേക്ക് കയറി പരിശോധിക്കുമ്പോള്‍ ആയുധധാരികളായ രണ്ട് പേരെ കാണുകയും കീഴടങ്ങാന്‍ വിസമ്മതിച്ച അവരെ നിരായുധരാക്കി മതിയായ ബലം പ്രയോഗിച്ച് സാഹസികമായാണ് കീഴടക്കിയത്. ഓടിപ്പോയവര്‍ വീണ്ടും പ്രത്യാക്രമണം നടത്താൻ സാധ്യതയുള്ളതിനാൽ പോലീസ് പാര്‍ട്ടി സ്ഥലത്ത് പരിശോധന തുടരുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതികൾക്കെതിരെ തലപ്പുഴ പോലീസ് സ്റ്റേഷനിൽ UAPA പ്രകാരവും ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരവും ആയുധ നിരോധന നിയമപ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കോടതി മുൻപാകെ ഹാജരാക്കിയ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി പോലീസ് കസ്റ്റഡിയിൽ വാങ്ങിയിട്ടുണ്ട്. വയനാട് ജില്ലയിൽ മാവോയിസ്റ്റ് തിരച്ചിൽ കൂടുതൽ ശക്തമാക്കുമെന്ന് അഡിഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് . എം. ആർ. അജിത് കുമാർ ഐ.പി.എസ്. വയനാട് ജില്ലാ പോലീസ് ഓഫീസിൽ വച്ച് നടത്തിയ പത്രസമ്മേളനത്തിൽ അറിയിച്ചു.
. കെ. സേതുരാമൻ ഐ. പി. എസ്, ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (ഉത്തരമേഖല ), . തോംസൺ ജോസ് ഐ പി എസ്,ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ്, . പദം സിങ് ഐ. പി.എസ്, വയനാട് ജില്ലാ പോലീസ് മേധാവി, കണ്ണൂർ റൂറൽ പോലീസ് മേധാവി .ഹേമലത ഐ.പി.എസ് ജില്ലയിലെ മറ്റു ഉയർന്ന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും പത്രസമ്മേളനത്തിൽ സംബന്ധിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....