. സി.വി.ഷിബു,
കൽപ്പറ്റ: മൂന്ന് ദിവസമായി വയനാട്ടിൽ നടന്ന ശിശുരോഗ വിദഗ്ധരുടെ സംസ്ഥാന സമ്മേളനം സമാപിച്ചു.
കുട്ടികളിൽ കണ്ട് വരുന്ന പോഷകാഹാര കുറവ്, ധാതുലവണ കുറവ്, ഫോൺ അഡിക്ഷൻ, എന്നിക്കെതിരെ ആരോഗ്യ വകുപ്പും വിദ്യഭാസ വകുപ്പുമായി ചേർന്ന് കാമ്പയിൻ, വയനാട്, വൈത്തിരിയിൽ നടന്ന ശിശുരോഗ വിദഗ്ദരുടെ സംസ്ഥാന സമ്മേളനം തീരുമാനിച്ചു.
കോവിഡാനാന്തരം കുട്ടികളിൽ കണ്ടു വരുന്ന ആരോഗ്യ പ്രശ്നങ്ങളും മാനസീക സമ്മർദ്ദങ്ങളേയും കുറിച്ച് യൂണിസെഫുമായി ചേർന്ന് ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് കേരള ഘടകം നടത്തിയ പഠന റിപ്പോർട്ടിലെ വിവരങ്ങൾ ആരോഗ്യ – വിദ്യഭ്യാസ മന്ത്രിമാരെ ധരിപ്പിച്ചിട്ടുണ്ട്.
തുടർ പ്രവർത്തനങ്ങളും ബോധവത്കരണ പ്രവർത്തനങ്ങളും തുടരാൻ ദ്വിദിന സംസ്ഥാന സമ്മേളനം തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.
പോഷകാഹാര – ധാതു ലവണ ദൗർബല്യവും, മൂലം കുട്ടികളിൽ പൊണ്ണ തടിയും കൂടുകയും രോഗ പ്രതിരോധ ശേഷി കുറയുകയുമാണ്. . വയനാട് ഉൾപ്പടെയുള്ള ജില്ലകളിൽ ഗോത്ര മേഖലയിലും കുട്ടികളിൽ ഈ പ്രശ്നങ്ങൾ രൂക്ഷമാണ്.
സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഗിരിജന കോളനികളുടെ സമഗ്ര വികസന പദ്ധതിയുടെ ഭാഗമായ ദത്തെടുക്കലിന് ബത്തേരി കൈ വെട്ടാമൂല കോളനിയെ തിരഞ്ഞെടുത്ത് പ്രവർത്തനങ്ങൾ തുടങ്ങിയതായും ഭാരവാഹികൾ പറഞ്ഞു. നാല് ലക്ഷം രൂപയുടെ വികസന പ്രവർത്തനങ്ങൾ ഇതിനോടകം നടത്തി. ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രക്സ് അമ്പത്തിരണ്ടാം സംസ്ഥാന സമ്മേളനം സമാപിച്ചു. വൈത്തിരി വില്ലേജ് റിസോർട്ടിൽ നടന്ന മൂന്ന് ദിവസത്തെ സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡണ്ട്. ഡോ. ഷിമ്മി പൗലോസ്, വൈസ് പ്രസിഡണ്ട് ഡോ.പ്രശാന്ത് പവിത്രൻ, സെക്രട്ടറി ഡോ. ആർ.കൃഷ്ണമോഹൻ, ട്രഷറർ ഡോ.പി. രഞ്ജിത്ത്, ജോയിൻ്റ് സെക്രട്ടറി ഡോ.ആർ.ഗോപി മോഹൻ എന്നിവരാണ് പുതിയ ഭാരവാഹികൾ.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....