കൽപ്പറ്റ:
വയനാട് ബൈക്കേഴ് ക്ലബ്ബിന്റെ വയനാട് ബൈസൈക്കിൾ ചലഞ്ച് രണ്ടാം എഡിഷൻ സമാപിച്ചു.രാവിലെ 6.15 നു ഓഷിൻ ഹോട്ടൽ പരിസരത്ത് ജില്ലാ സൈക്കിൾ അസോസിയേഷൻ പ്രസിഡന്റ് സലിം കടവൻ,ഓഷിൻ ഹോട്ടൽസ് ആൻഡ് റിസോർട്ട് എം ഡി ഷിഹാബ് ടി എന്നിവർ ഫ്ലാഗ് ഓഫ് ചെയ്തു.
മുട്ടിൽ മീനങ്ങാടി കൊളഗപ്പറ അമ്പലവയൽ മേപ്പാടി വഴി സഞ്ചരിച്ച് കൽപ്പറ്റ ബൈപ്പാസിൽ കബാബ് ഷാക്ക് ഹോട്ടൽ പരിസരത്ത് ചാലഞ്ച് സമാപിച്ചു. എലൈറ്റ് മെൻ റോഡ് ബൈക്ക് വിഭാഗം. 1.സോമേഷ് 2.റിദ്ദുൽ ദാസ് എം 3.ആദിത്
എലൈറ്റ് മെൻ എം ടി ബി. 1.വൈശാഖ് കെ വി 2.ലക്ഷ്മിഷ് 3.അമൽ ജിത്.
മാസ്റ്റേഴ്സ് 1.സുധി ചന്ദ്രൻ 2.വിഷ്ണു തോഠ്കർ 3.ഷൈൻ മുരളീധരൻ
വനിതാ വിഭാഗം. 1.അലാനിസ് ലില്ലി ക്യുബിലിയോ 2..മഹി സുധി. 3.ലെന എലിസബത് കോര എന്നിവരാണ് വിജയികൾ . പതിനൊന്ന് മണിക്ക് ഓഷിൻ ഹോട്ടലിൽ നടന്ന സമാപന ചടങ്ങിൽ വിജയികൾക്ക് ജില്ലാ പോലീസ് മേധാവി പദം സിംഗ് സമ്മാനങ്ങൾ വിതരണം ചെയ്തു.കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി,സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം മധു തുടങ്ങിയവർ പങ്കെടുത്തു.
സംസ്ഥാന സർക്കാരിൻ്റെ കേരളീയം-2023 ൻ്റെ ഭാഗമായി വയനാട് ജില്ലയിൽ സുസ്ഥിര വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന സന്ദേവുമായി വയനാട് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും വയനാട് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായാണ് ഇത്തവണ വയനാട് ബൈസൈക്കിൾ ചലഞ്ച് സംഘടിപ്പിച്ചത്.
ചലഞ്ചിൽ ദേശീയ സംസ്ഥാന താരങ്ങൾ ഉൾപ്പെടെ നൂറിലധികം താരങ്ങൾ പങ്കെടുത്തു.വിവിധ വിഭാഗങ്ങളിലായി ഒന്നരലക്ഷം രൂപയാണ് വിജയികൾക്ക് വയനാട് ബൈക്കേഴ്സ് ക്ലബ്ബ് സമ്മാനമായി നൽകിയത്.സുസ്ഥിര വികസനം, ഹരിത തത്വങ്ങൾ പാലിച്ചു പ്രകൃതിയോടിണങ്ങിയ സാഹസിക വിനോദ ടൂറിസം,സൈക്കിൾ യാത്രകളുടെ പ്രോത്സാഹനം തുടങ്ങിയവയാണ് ചലഞ്ച് മുന്നോട്ടുവെക്കുന്നത്. പശ്ചിമഘട്ടത്തിലെ ബാക്ക് റോഡ് സവാരികളുടെ പ്രോത്സാഹനമാണ് സെക്കന്റ് എഡിഷന്റെ മുഖ്യ ആശയം.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....