കൽപ്പറ്റ: അപൂര്‍വയിനം കിഴങ്ങുകളുടെ കലവറയായ നുറാങ്കില്‍ സന്ദര്‍ശകരുടെ തിരക്കേറി. നവംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയാണ് നൂറാങ്ക് തിറ്ഗലെ എന്ന പേരില്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കുന്നത്. ദിവസവും നിരവധി പേര് ഇവിടെ സന്ദര്‍ശിക്കുന്നുണ്ട്. സ്വീഡനില്‍ നിന്നെത്തിയ സൈക്ലിംഗ് സംഘം നുറാങ്കിനെക്കുറിച്ച് പഠിക്കാന്‍ തിറ്ഗലെയിലെത്തി. സന്ദര്‍ശകര്‍ക്കായി കിഴങ്ങുകള്‍ കൊണ്ടുള്ള പായസവും ഭക്ഷ്യയോഗ്യമായ വ്യത്യസ്ത ഇനം ഇലവര്‍ഗങ്ങളും നുറാങ്കില്‍ ഒരുക്കിയിട്ടുണ്ട്. തിരുനെല്ലി സ്പെഷ്യല്‍ പ്രോജക്ടിനു കീഴില്‍ 180 ല്‍ പരം കിഴങ്ങുകള്‍ സംരക്ഷിച്ചു വരുന്ന പൈതൃക ഗ്രാമമാണ് നൂറാങ്ക്. ഗോത്രമേഖലയിലെ പത്ത് ജെ.എല്‍.ജി അംഗങ്ങള്‍ ചേര്‍ന്നാണ് ഇവിടം പരിപാലിക്കുന്നത്. 2022 – 23 വര്‍ഷത്തെ പൈതൃക കിഴങ്ങു സംരക്ഷകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡ്, എം എസ് സ്വാമിനാഥന് ഫൗണ്ടേഷന്റെ അവാര്‍ഡ് എന്നിവ നൂറാങ്കിന് ഇതിനകം ലഭിച്ചിട്ടുണ്ട്. വൈവിധ്യങ്ങളായ കിഴങ്ങു വര്‍ഗ്ഗങ്ങളെ കുറിച്ച് പഠിക്കുന്നതിനു നൂറാങ്ക് വഴികാട്ടും. രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയാണ് നുറാങ്കിലേക്കുള്ള പ്രവേശനം.
കൽപ്പറ്റ : സമസ്ത 100-ാം വാർഷിക സമ്മേളനത്തിൻ്റെ ഭാഗമായി നടക്കുന്ന പ്രചാരണ പ്രവർത്തനങ്ങളുടെ സമാപനം കുറിച്ച് ഈ മാസം 28 ന് ജില്ലയിലെ 15 റെയ്ഞ്ചുകളിലും വാഹന...
മേപ്പാടി : ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ രോഗ നിർണ്ണയത്തിന് ഗണനീയമായ സ്ഥാനമുള്ള റേഡിയോളജി & ഇമേജിങ് സയൻസസ് വിഭാഗത്തിൽ സ്ഥാപിച്ച അത്യാധുനിക സി ടി സ്കാൻ മെഷീൻ...
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...