പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിക്കെതിരെ ലൈംഗികാതിക്രമം; പ്രിൻസിപ്പാളിന് കഠിന തടവും പിഴയും

.
ബത്തേരി: പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ലൈംഗികാതിക്രമം നടത്തിയ കേസിൽ കോളേജ് പ്രിൻസിപ്പാളിന് കഠിന തടവും പിഴയും. വാകേരി, മൂടക്കൊല്ലി, ചെട്ടിയാംതൊടി വീട്ടിൽ സക്കറിയ(36)യെയാണ് 45 വർഷം കഠിന തടവിനും 210,000 രൂപ പിഴയടക്കാനും ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷ വിധിച്ചത്. ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്‌ജ്‌ ഹരിപ്രിയ നമ്പ്യാരാണ് വിധി പ്രസ്താവിച്ചത്. പിഴ അടച്ചില്ലെങ്കിൽ 13 മാസം കൂടി അധിക തടവ് അനുഭവിക്കണം.
2021 ലാണ് കേസിനാസ്പദമായ സംഭവം. പ്രിൻസിപ്പാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കോളജ് ഓഫിസിൽ വെച്ച് കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തുകയായിരുന്നു. അന്നത്തെ ബത്തേരി ഇൻസ്‌പെക്ടർ ആയിരുന്ന സുനിൽ പുളിക്കലാണ് കേസന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. എ.എസ്.ഐ ഉദയകുമാർ, സീനിയർ സിവിൽ പോലീസ് ഓഫീസർ ജമീല എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. ഓമന വർഗീസ് ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സീനിയർ സിവിൽ പോലീസ് ഓഫീസർ ഭാഗ്യവതിയും ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട് ഗവൺമെൻ്റ് നേഴ്സിംഗ് കോളേജ് പ്രവർത്തനമാരംഭിച്ചു
Next post വ്യാജ ആധാർ നിർമിച്ച് ഫാൻസി സിം നമ്പർ കരസ്ഥമാക്കി തട്ടിപ്പ്; തട്ടിപ്പുകാരനെ കുടുക്കി വയനാട് സൈബർ പോലീസ്
Close

Thank you for visiting Malayalanad.in