മീനങ്ങാടി : കരണിയിലെ കൊലപാതക ശ്രമവുമായി നേരിട്ട് ബന്ധമുള്ള ക്വട്ടേഷൻ സംഘത്തിലെ മൂന്ന് പേരെയാണ് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഐ.പി.എസ് നിയോഗിച്ച സുൽത്താൻ ബത്തേരി ഡിവൈ.എസ്.പി അബ്ദുൾ ഷരീഫിൻ്റെ നേതൃത്വത്തിലുള്ള സംഘം തമിഴ് നാട്ടിലെ തേനിയിൽ നിന്നും തൃച്ചിയിൽ നിന്നും സാഹസികമായി പിടികൂടിയത്. തേനി കോട്ടൂർ സ്വദേശി വരതരാജൻ(34) തേനി അല്ലിനഗരം സ്വദേശി അശ്വതമൻ@ അച്ചുതൻ (23) ത്രിച്ചി കാട്ടൂർ അണ്ണാ നഗർ സ്വദേശി മണികണ്ഠൻ (29) എന്നിവരെയാണ് മീനങ്ങാടി ഇൻസ്പെക്ടർ ബിജു ആൻറണി, സുൽത്താൻ ബത്തേരി ഇൻസ്പെക്ടർ എം.എ സന്തോഷ്, എസ്. ഐ ഹരീഷ് കുമാർ, എ.എസ്.ഐ ബിജു വർഗീസ് എന്നിവരടങ്ങുന്ന പ്രത്യേക പോലീസ് സംഘം പിടികൂടിയത്. വരതരാജനും അശ്വതമനും തമിഴ് നാട്ടിലെ ജെല്ലിക്കെട്ടു, കോഴിപ്പോര് എന്നിവയുമായി ബന്ധപ്പെട്ടും മറ്റുമായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികൾ ആണ്. കഴിഞ്ഞ 13-ന് പുലർച്ചെയാണ് മുഖം മൂടി ധരിച്ചെത്തിയ സംഘം മാരകായുധങ്ങളുമായി രാത്രിയിൽ വീട് ചവിട്ടിപൊളിച്ചു പിതാവിനെ കെട്ടിയിട്ട് കരണി സ്വദേശിയും നിരവധി കേസുകളിൽ പ്രതിയുമായ അഷ്കർ അലിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്. എറണാകുളം നോർത്ത് പറവൂർ സ്വദേശികളായ മന്നം കോക്കർണി പറമ്പിൽ ശരത് (34), മാഞ്ഞാലി കണ്ടാരത്ത് അഹമ്മദ് മസൂദ് (27), മന്നം കോക്കർണി പറമ്പിൽ കെ.എ. അഷ്ബിൻ (26), കമ്പളക്കാട് കല്ലപറമ്പിൽ കെ.എം. ഫഹദ് (28) എന്നിവരെ അന്വേഷണ സംഘം നേരത്തെ അറസ്റ്റ് ചെയ്യുകയും ആക്രമിക്കാനുപയോഗിച്ച മാരകായുധങ്ങൾ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.ക്വട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് ജില്ലാ പോലീസ് മേധാവി പദം സിങ് ഐ.പി.എസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
. കൽപ്പറ്റ :വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്കാമ്പിലോ യുവ കപ്പ്സീസൺ -2-ജില്ലാ...
തൊടുപുഴയിൽ വെച്ച് നടന്ന സംസ്ഥാന മൗണ്ടൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ മൂന്ന് വർഷത്തെ വിജയം കരസ്ഥമാക്കി വയനാട് ജില്ലയുടെ സൈക്ലിംഗ് ചരിത്രത്തിൽ ആദ്യ ഹാട്രിക്ക് കരസ്ഥമാക്കി വയനാട്...
വ്യത്യസ്തമായ മേഖലകളിൽ അസാധാരണ മികവ് തെളിയിച്ച കുട്ടികൾക്കായി സംസ്ഥാന സർക്കാർ നൽകുന്ന ഉജ്ജ്വലബാല്യം പുരസ്കാരത്തിന് (പൊതു വിഭാഗം) കാക്കവയൽ ഹയർ സെക്കണ്ടറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിനി...
കൽപ്പറ്റ: വയനാട് യുണൈറ്റഡ് എഫ് സിയുടെ ആഭിമുഖ്യത്തിൽ ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും ജില്ലാ ഫുട്ബാൾ അസോസിയേഷന്റെയും സഹകരണത്തോട് കൂടി സംഘടിപ്പിക്കുന്ന സ്കാമ്പിലോ യുവ കപ്പ് സീസൺ -2-ജില്ലാ...
തിരുവനന്തപുരം: ക്രിസ്മസ്-പുതുവര്‍ഷ ആഘോഷത്തോടനുബന്ധിച്ച് ടൂറിസം വകുപ്പ് കനകക്കുന്നില്‍ സംഘടിപ്പിച്ച 'വസന്തോത്സവ'ത്തിന്റെ ഭാഗമായുള്ള ദീപാലങ്കാരം ജനുവരി 8 വരെ നീട്ടാന്‍ പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ്...
കല്‍പ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സര്‍വേ വിഭാഗം പൂര്‍ത്തിയാക്കിയത്. അത്യന്താധുനിക സര്‍വേ ഉപകരണമായ ആര് ടി...