. കൽപ്പറ്റ: കോൺഗ്രസ് നേതാക്കൾ തമ്മിൽ തല്ല് നിർത്തണമെന്ന് കെ.സുധാകരനും വി.ഡി. സതീശനും. ഭിഷണിയാണങ്കിൽ ഭീഷണിയായി കരുതിക്കോളണമെന്ന് പ്രതിപക്ഷ നേതാവ് .അണികളോട് പറയുന്നതിന് മുമ്പ് നേതാക്കൾ തർക്കം നിർത്തണമെന്ന് കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിലെ വയനാട്. ജില്ലാ സ്പെഷൽ കൺവെൻഷനിൽ ഇരുവരും പറഞ്ഞു. . കെ പി സി സി പ്രസിഡന്റും പ്രതിപക്ഷനേതാവും നേതൃത്വം നൽകി എല്ലാ ജില്ലയിലും കെ.പി.സി.സി. നടത്തുന്ന വയനാട് ജില്ലാ കോണ്‍ഗ്രസ് സ്പെഷ്യല്‍ കണ്വെന്ഷന് കൽപ്പറ്റയിൽ നടന്നു. 2024 ലോകസഭ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായാണ് കോണ്‍ഗ്രസ് സ്പെഷ്യല്‍ കണ്വെന്ഷന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ നടന്നത്. ഡി.സി.സി.പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കെ.പി.സി.സി.പ്രസിഡണ്ട് കെ.സുധാകരൻ എം.പി.ഉദ്ഘാടനം ചെയ്തു.വരുന്ന തിരഞ്ഞെടുപ്പുകളിൽ തിരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് എവിടെ നിൽക്കുന്നു എന്ന് സ്വയം കണ്ടെത്താനുള്ള അവസരമാണിതെന്ന് കെ.സുധാകരൻ പറഞ്ഞു. വ്യക്തിതാൽപര്യങ്ങളാണോ സംഘടനയുടെ താൽപര്യങ്ങളാണോ വലുത്?
രാഹുൽ വയനാട്ടിൽ മൽസരിക്കണമെന്ന് ഞങ്ങൾ ദേശിയ സമിതിയോട് ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ പേര് മാറ്റാനുള്ള ശ്രമം…
വരുന്ന തിരഞ്ഞെടുപ്പിൽ മികച്ച ഫലം നേടാൻ കഴിഞ്ഞാൽ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തിരിച്ചുവരും കോൺഗ്രസിനെ തകർക്കുന്നത് പാർട്ടിക്കുള്ളിലെ ഐക്യമില്ലായ്മ
ഇതിന് പരിഹാരം ഉണ്ടാകണം മുൻപും ഇടതുപക്ഷ സർക്കാരുകൾ ഭരിച്ചിട്ടുണ്ട്. ഞങ്ങൾ ഇങ്ങനെ പ്രതിഷേധിച്ചിട്ടില്ല
ഇവിടെ ഭ്രാന്ത് രാജാവിനാ.
വിജയന്റെ ലക്ഷ്യം പണം, എനിക്കും എന്റെ കുടുംബത്തിനും പണം
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ട്.
ഉളുപ്പ്, നാണം, മാനം, ഇതോനും മുഖ്യമന്ത്രിക്കില്ല. പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ഇരുപതിൽ ഇരുപതും നേടും
രാഹുൽ ഗാന്ധി മൽസരിക്കാൻ എത്തിയാൽ 5 ലക്ഷം വോട്ടാണ് ലക്ഷ്യം. രാഹുൽജി 4,000 കിലോമീറ്റർ യാത്ര നടത്തിയത് രാജ്യത്ത് സ്നേഹത്തിൻ്റെ കട തുറക്കാനായിരുന്നു. കോൺഗ്രസിനോ തനിക്കോ വോട്ട് ചോദിച്ചല്ല.
നേതാക്കൾ ചിന്തിക്കണം എന്തിനാണീ പാർട്ടിയിൽ നിൽക്കുന്നതെന്ന്. തൻ്റെ വ്യക്തിതാൽപ്പര്യങ്ങളാണോ രാജ്യ താൽപ്പര്യമാണോ തന്നെ നയിക്കുന്നതെന്ന് നെഞ്ചത്ത് കൈ വെച്ച് ചിന്തിക്കണം.
വയനാട്ടിൽ നേതാക്കൾ തമ്മിൽ തല്ല് നിർത്തണമെന്നത് തൻ്റെ അപക്ഷയാണ്. കൈ കൂപ്പി അപേക്ഷിക്കുന്നുവെന്ന് കെ.സുധാകരൻ പറഞ്ഞു. ഡി.സി.സി. പ്രസിഡൻ്റ്, എം.എൽ.എ. മാർ തുടങ്ങിയ മുതിർന്ന നേതാക്കളെ വേദിയിലിരുത്തിയായിരുന്നു പരാമർശം.
ഡി.സി.സി. പ്രസിഡൻ്റ് എൻ ഡി അപ്പച്ചനും സുൽത്താൻ ബത്തേരി എം.എൽ.എ. ഐ സി ബാലകൃഷ്ണനും തമ്മിൽ ഗ്രൂപ്പുവഴക്കിനിടെ മോശം ഭാഷയിൽ അസഭ്യം പറയുന്ന ടെലഫോൺ സംഭാഷണം അടുത്തിടെ വൈറലായിരുന്നു.മൂന്ന് ദിവസത്തിനകം മണ്ഡലം പ്രസിഡണ്ടുമാർ ചുമതലയേൽക്കണമെന്ന് നിർദേശം.28- മുതൽ നവംബർ 10 നകം ബൂത്ത് കമ്മിറ്റി യോഗം ചേരണം. മുഴുവൻ വാർഡിലും സി.യു.സി. ചേരണമെന്ന് കൺവെൻഷൻ നിർദ്ദേശം നൽകി. എ.ഐ.സി സി., കെ.പി.സി.സി, ഡി സി.സി., ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ കൺവെൻഷനിൽ പങ്കെടുത്തു.
മാനന്തവാടി: പയ്യംമ്പള്ളി കൂടൽക്കടവിൽ പട്ടിക വർഗ്ഗ വിഭാഗത്തിലെ മാതൻ എന്ന യുവാവിനെ ക്രൂരമായും മൃഗീയമായും മർദ്ദിക്കുകയും വാഹനത്തിൽ വലിച്ചിഴക്കുകയും ചെയ്ത മുഴുവൻ പ്രതികളെയും പിടികൂടി നിയമത്തിന് മുമ്പിൽ...
കല്‍പ്പറ്റ:സുഗന്ധഗിരിയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വനം വകുപ്പ്, റവന്യു, ഐ.റ്റി.ഡി.പി, പഞ്ചായത്ത് എന്നിവരുടെ സംയുക്ത യോഗം കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി.സിദ്ധിഖിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. യോഗ തീരുമാനപ്രകാരം...
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...