വയനാട്ടിൽ യുവാവിന്റെ മൃതദേഹം ക്വാറിയിൽ കണ്ടെത്തി
പുൽപ്പള്ളി മരക്കടവിലാണ് യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തിയത്.
മൂന്നുപാലം കടമ്പൂർ സ്വദേശി സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്
ഇന്നലെ മുതൽ സാബുവിനെ കാൺമാനില്ലായിരുന്നു. കാർ, മൊബൈൽ ഫോൺ എന്നിവ മരക്കടവിലെ ക്വാറിക്ക് സമീപം കണ്ടെത്തിയിരുന്നു.പോലീസ് അന്വേഷ്ണം ആരംഭിച്ചു.