മൂന്ന് രോഗികൾക്കായി ജോലി ഒഴിവാക്കി ഒരു ഗ്രാമമൊന്നാകെ സഹായമഭ്യർത്ഥിച്ച് തെരുവിലിറങ്ങി.

സി.വി.ഷിബു. കൽപ്പറ്റ:ഒരു ഗ്രാമത്തിൽ മൂന്ന് കിലോമീറ്ററിനുള്ളിൽ മൂന്ന് കിഡ്നി രോഗികൾ .ചികിത്സക്ക് പണമില്ലാതായതോടെ മൂന്ന് കുടുംബങ്ങളെയും സഹായിക്കാൻ ഒരു ഗ്രാമമൊന്നാകെ കൽപ്പറ്റ നഗരത്തിലെത്തി നാട്ടുകാരോട് സഹായമഭ്യർത്ഥിച്ചു. റിപ്പൺ സ്വദേശികളായ മൂന്ന് പേർക്ക് വേണ്ടിയാണ് ഗ്രാമവാസികൾ ഒരു ദിവസത്തെ ജോലി പോലുമുപേക്ഷിച്ച് പിരിവിനിറങ്ങിയത്. റിപ്പൺ സ്വദേശികളായ ഹൈദരും ജബ്ബാറും കഴിഞ്ഞ കുറച്ചു കാലമായി കിഡ്നി രോഗം ബാധിച്ച് ചികിത്സയിലാണ്. ജബ്ബാറിന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ദിവസം ശസ്ത്രക്രിയ കഴിഞ്ഞു. ഹൈദരിനെ ചികിത്സക്കായി വീണ്ടും കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ്. ജബ്ബാറിൻ്റെയും ഹൈദരിൻ്റെയും ചികിത്സാ സഹായത്തിനായി നാട്ടുകാർ പിരിവ് നടത്തുന്നതിനിടെയാണ് മൂന്നാമതൊരു സ്ത്രീക്ക് കൂടി രോഗം പിടിപ്പെട്ടത്. നിർധനരായ ഇവരെയും സഹായിക്കാനുള്ള ഉത്തരവാദിത്വം ഏറ്റെടുത്താണ് ഒരു ഗ്രാമമൊന്നാകെ ജോലി പോലും ഉപേക്ഷിച്ച് ഒരു ദിവസത്തെ സന്നദ്ധ പ്രവർത്തനത്തിനിറങ്ങിയത്. 150 ലധികം ആളുകൾ കൈ നാട്ടി മുതൽ ട്രാഫിക് ജംഗ്ഷൻ വരെ നാട്ടുകാരോട് സഹായമഭ്യർത്ഥിച്ചത്. രാവിലെ മുതൽ സന്ധ്യവരെ ഇവർ സന്നദ്ധ പ്രവർത്തനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഓൺലൈൻ വഴി ജോലി തട്ടിപ്പ്; അഞ്ച് ലക്ഷം തട്ടിയ ഡൽഹി സ്വദേശികളെ പിടികൂടി വയനാട് സൈബർ പോലീസ്
Next post പതിനാല് വയസ്സുകാരി പ്രസവിച്ചു: കുട്ടിയെ പീഡിപ്പിച്ച 56 കാരൻ അറസ്റ്റിൽ
Close

Thank you for visiting Malayalanad.in