കുടകിലെ ദുരൂഹ മരണങ്ങൾ: കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ല: വീണ്ടും നോട്ടീസയക്കുമെന്ന് മനുഷ്യാവകാശ കമ്മീഷൻ.

കൽപ്പറ്റ: കുടകിലെ ഇഞ്ചിപ്പാടങ്ങളിലെ ദുരൂഹ മരണം സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷന് മറുപടി നൽകാതെ ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും . വീണ്ടും നോട്ടീസയക്കുമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷനംഗം കെ. ബൈജുനാഥ് . കഴിഞ്ഞ കുറേ കാലങ്ങളായി കുടകളിലെ ഇഞ്ചിപ്പാടങ്ങളിൽ പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെടുന്ന യുവാക്കളെ ജോലിക്ക് കൊണ്ട് പോയി കാണാതാവുന്നതും ദുരൂഹ സാഹചര്യങ്ങളിൽ മരിക്കുന്നതും പതിവാണ്. ഇത്തരം കേസുകിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലന്ന് വിവിധ സംഘടനകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. വീണ്ടും ദുരൂഹ മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ ഇടപ്പെട്ടത്. ഇതനുസരിച്ച് ജില്ലാ കലക്‌ടറിൽ നിന്നും ജില്ലാ പോലീസ് മേധാവിയിൽ നിന്നും മനുഷ്യാവകാശ കമ്മീഷൻ റിപ്പോർട്ട് തേടിയെങ്കിലും കലക്ടറും എസ്.പി.യും റിപ്പോർട്ട് നൽകിയില്ലന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജു നാഥ് പറഞ്ഞു. .ഇന്ന് കൽപ്പറ്റയിൽ നടത്തിയ സിറ്റിംഗിന് ശേഷമാണ് കമ്മീഷനംഗം പ്രതികരിച്ചത്. കലക്ടർക്കും ജില്ലാ പോലിസ് മേധാവിക്കും വീണ്ടും നോട്ടീസ് അയക്കാനുള്ള ഒരുക്കത്തിലാണ് മനുഷ്യാവാകാശ കമ്മീഷൻ . നാല്പതിലധികം മറ്റ് കേസുകൾ സിറ്റിംഗിൽ പരിഗണിച്ച കമ്മീഷൻ 20 എണ്ണത്തിൽ തീർപ്പ് കൽപ്പിച്ചു..

Leave a Reply

Your email address will not be published. Required fields are marked *

Previous post സ്വർണ്ണാഭരണങ്ങൾക്ക് ഇ-വേ ബിൽ അപ്രായോഗികം: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ വയനാട് ജില്ലാ സമ്മേളനം
Next post ഗർഭ നിരോധന ഗുളികളും ലഹരി മരുന്നും തേടി കുട്ടികളെത്തുന്നു : മെഡിക്കൽ ഷോപ്പുകളിൽ സി സി ടി വി വെക്കാൻ കലക്ടർമാരുടെ ഉത്തരവ്
Close

Thank you for visiting Malayalanad.in