എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ

. ‘ കൽപ്പറ്റ: എം.ഡി.എം.എ. യുമായി ഒരാൾ അറസ്റ്റിൽ.
കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ പി. ബാബുരാജും സംഘവും കൽപ്പറ്റ – ബത്തേരി റോഡിൽ എടപ്പെട്ടി ഭാഗത്ത് നടത്തിയ പരിശോധനയിൽ എം.ഡി.എം എ യുമായി ഒരാൾ അറസ്റ്റിൽ . കോഴിക്കോട് ഫറോക്ക് നെല്ലോളി പടന്ന മധുരബസാർ സ്വദേശി നെച്ചിക്കാട്ട് വീട്ടിൽ എൻ . ഫസൽ ( 21) എന്നയാളാണ് അറസ്റ്റിലായത് . ഇയാളിൽ നിന്നും 0.366 ഗ്രാം എം.ഡി.എം എ കണ്ടെടുത്തു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർമാരായ വി. അബ്ദുൽ സലീം. ,കെ.എം. ലത്തീഫ് . സിവിൽ എക്സൈസ് ഓഫീസർമാരായ മിഥുൻ, ഷാഫി, പ്രജീഷ്, സുദീപ് വനിതാ സിവിൽ എക്സൈസ് ഓഫീസർ വിബിത എന്നിവർ പങ്കെടുത്തു. കേസുമായി ബന്ധപ്പെട്ട കൂടുതൽ കണ്ണികളെ കുറിച്ചുള്ള അന്വേഷണം നടത്തി വരികയാണന്ന് എക്സൈസ് വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മുളയിൽ മെനയുന്ന ജീവിതം- മുള ഉല്പന്നങ്ങളും കരകൗശല വസ്തുക്കളും പരിശീലന പരിപാടി സമാപിച്ചു.
Next post വയോജനങ്ങൾക്ക് ആദരവുമായി ക്രിസ്തുരാജ സ്കൂൾ വിദ്യാർത്ഥികൾ സ്നേഹ സദനത്തിലെത്തി
Close

Thank you for visiting Malayalanad.in