മാനന്തവാടിയില്‍ ലോഡ്ജ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ച യുവാക്കളെ
പൊലീസ് പിടികൂടി കണ്ണൂർ കോടിയേരി മൂഴിക്കര ശ്രീരാഗ് വീട്ടിൽ മിൽഹാസ് (22) നെയും
സുഹൃത്ത് അണ്ടല്ലൂർ കടവ് കണ്ടത്തിൽ ഷമീറിനെ(23)യുമാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
മര്‍ദനമേറ്റ മാനന്തവാടി സന്നിധി ഹോട്ടൽ ജീവനക്കാരൻ തിരുനെല്ലി സ്വദേശി രാജൻ ചികിത്സയിലാണ് .ഇന്നലെ രാവിലെ ലോഡ്ജിൽ മുറിയെടുക്കാനെത്തിയ യുവാക്കൾ അഡ്വാൻസ് പണം നൽകാൻ കഴിയില്ലന്ന് പറഞ്ഞ് ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചത് ‘
സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷമാണ് ഇരുവരെയും പിടികൂടിയത്