വയനാട് കമ്പമലയിലെ മാവോയിസ്റ്റ് ആക്രമണക്കേസില്‍ പോലിസ് യു.എ.പി.എ ചുമത്തി
കെഎഫ്.ഡിസി ഓഫീസ് ആക്രമണത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ഇന്നലെ ഉച്ചക്കുണ്ടായ ആക്രമണത്തിൽ ആറംഗ സംഘത്തിലെ അഞ്ച് പേരെ പൊലീസ് തിരിച്ചറിഞ്ഞു
സിപി മൊയ്തീന്‍, സോമൻ, സന്തോഷ്, വിമല്‍കുമാര്‍, മനോജ് എന്ന ആഷിക് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.
വിമല്‍കുമാര്‍ തമിഴ്നാട് സ്വദേശി സ്വദേശിയെന്ന് പൊലീസ് പറഞ്ഞു. ഒരു വര്‍ഷത്തിനുള്ളിലാണ് തൃശൂര്‍ വിയ്യൂര്‍ സ്വദേശിയായ മനോജ് സംഘത്തിന്‍റെ ഭാഗമായത് . കണ്ണൂർ ജില്ലയിലെ വയനാടുമായി അതിർത്തി പങ്കിടുന്ന വനമേഖലയോട് ചേർന്ന പ്രദേശമാണ് കമ്പ മല. ഇതേ സംഘം ആഴ്ചകള്‍ക്ക് മുമ്പ് കേളകം, ആറളം എന്നിവിടങ്ങളിലുമെത്തിയതായി പൊലീസ് പറയുന്നു.
മാവോയിസ്റ്റുകള്‍ക്കായി വനമേഖലയില്‍ പോലിസ് തെരച്ചില്‍ നടത്തുന്നുണ്ട്.