ലോക കാപ്പി സമ്മേളനം സമാപിച്ചു: കാലാവാസ്ഥ വ്യതിയാനത്തെ പ്രതിരോധിക്കാൻ കർഷകരെ പ്രാപ്തരാക്കണമെന്ന് സമ്മേളനം.
ബംഗ്ളൂരൂ:
നാല് ദിവസമായി ബംഗ്ളൂരുവിൽ നടന്നു വന്ന ലോക കോഫി കോൺഫറൻസ് സമാപിച്ചു. കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് ലോക കോഫി കോൺഫറൻസ് .ലോക സമ്മേളനം ലക്ഷ്യം വെച്ച അർത്ഥത്തിൽ വിജയമായിരുന്നുവെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ, ഇന്ത്യൻ കോഫി ബോർഡ് എക്സിക്യൂട്ടിവ് ഡയറക്ടർ ഡോ.ജഗദീഷ ഐ.എ.എസ്. എന്നിവർ പറഞ്ഞു. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോക കാപ്പി സമ്മേളനം കാപ്പി മേഖലകളെ വരും വർഷങ്ങളിൽ ഊർജ്ജ്വസ്വലമാക്കുമെന്നും അവർ പറഞ്ഞു.
ഇന്ത്യയിൽ നടക്കുന്ന ലോക കാപ്പി സമ്മേളനം സമാപിച്ചു. ലോകത്ത് കാപ്പിയുടെ സ്വീകാര്യത വർദ്ധിപ്പിച്ച് കാപ്പി മേഖലകളെ ശക്തിപ്പെടുത്താൻ സമ്മേളനത്തിനായെന്ന് സംഘാടകർ പറഞ്ഞു. വയനാട്ടിൽ നിന്നുള്ള 150 പ്രതിനിധികൾ ഉൾപ്പടെ കർഷകർ, ഗവേഷകർ, നയാസൂത്രകർ, സംരംഭകർ, തുടങ്ങിയവർ പങ്കെടുത്ത ലോക കോഫി സമ്മേളനത്തിൽ ഈ മേഖലയെ കുറിച്ച് ഉള്ള ഗൗരവതരമായ സംവാദങ്ങൾ, നയാസൂത്രണത്തിലേക്ക് കർഷകർക്ക് ഭാവിയിൽ കൂടുതൽ ഗുണം ലഭിക്കാനും ഉപകരിക്കും. കാലാവസ്ഥ വ്യതിയാനം പോലുള്ള വെല്ലുവിളികളെ എങ്ങിനെ പ്രതിരോധിക്കാനാകും എന്ന ചർച്ചകളും ഈ കാലത്ത് അനിവാര്യമാണെന്ന് ചർച്ചകളിൽ പങ്കെടുത്തവർ പറഞ്ഞു.
ലോകത്തെ 80 രാജ്യങ്ങൾ അംഗങ്ങളായ ഐ.സി.ഒ കാപ്പി മേഖലകളെ ശക്തിപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ ആണ് ചെയ്തു വരുന്നത്.ഇന്ത്യാ ഗവൺമെൻ്റ്, കോഫി ബോർഡ്, കർണാടക സർക്കാർ എന്നിവർ ചേർന്നാണ് കാപ്പി സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
ഹൈജീൻ പ്രാക്ടീസ്, പബ്ലിക് പ്രൈവറ്റ് ട്രാൻസ്ഫർ, ഗുണമേന്മ ഉറപ്പ് വരുത്തൽ, പ്രചരണം, സുസ്ഥിരമായ കാപ്പി ഉദ്പ്പാദനം, വൈവിധ്യവത്കരണം, കൺസൽട്ടേഷൻ, സ്വകാര്യ സംരംഭകരുമായി ഉള്ള പ്രവർത്തനങ്ങൾ, ലൈബ്രറി, വിവര ശേഖരണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലാണ് ഐ.സി. ഒ. പ്രവർത്തിക്കുന്നത്. ഇന്ത്യൻ കാപ്പി മേഖലക്ക് ഉത്തേജനം നൽകുന്ന ഇത്തരം ലോക സമ്മേളനം ഇനി ഈ തലമുറയുടെ കാലത്ത് ഉണ്ടാകാനിടയില്ല. മറ്റ് രാജ്യങ്ങളിലെ സമ്മേളനങ്ങൾക്ക് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് മാത്രമെ ഇനി ഇന്ത്യക്ക് അവസരം ലഭിക്കൂ. ഫോട്ടോ .. കേരള പവലിയനിൽ വയനാടിൻ്റെ സ്റ്റാളിൽ സന്ദർശനം നടത്തിയ കോഫി ബോർഡ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.കെ.ജി. ജഗദീഷ ഐ.എ.എസ് വയനാട് കോഫി ഗ്രോവേഴ്സ് അസോസിയേഷൻ അംഗങ്ങൾക്കൊപ്പം.