വയനാട്ടിൽ വന വികസന കോർപ്പറേഷൻ ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം.

വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. തലപ്പുഴ കമ്പമലയിൽ മാവോയിസ്റ്റുകൾ വനവികസന കോർപ്പറേഷൻ (കെ.എഫ്.ഡി.സി) ഓഫീസ് ആക്രമിച്ചു. കമ്പ്യൂട്ടറുകളും ജനൽചില്ലുകളും തകർത്തു.ആറംഗ സായുധ സംഘമാണ് ആക്രമണം നടത്തിയത്.തോട്ടംഭൂമി
ആദിവാസികൾക്കും തൊഴിലാളികൾക്കും. തൊഴിലാളികൾ ആസ്ബസ്റ്റോസിന് ചുവട്ടിൽ അന്തിയുറങ്ങുമ്പോൾ തോട്ടം അധികാരികളെ മണിമാളികകളിൽ ഉറങ്ങാൻ അനുവദിക്കില്ലെന്ന് തമിഴിലും മലയാളത്തിലും പോസ്റ്ററുകൾ പതിപ്പിച്ചു. മാനന്തവാടി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *