പ്രൊഫസർ എം.എസ്. സ്വാമിനാഥൻ പശ്ചിമ ഘട്ടത്തിൻ്റെ സംരക്ഷകൻ.

രാജ്യം പദ്മശ്രീയും പദ്മഭൂഷണും പദ്മ വിഭൂഷണും നൽകി ആദരിച്ച കർഷക ശാസ്ത്രജ്ഞനും മുൻ രാജ്യ സഭാ എം.പി.യും മഗ്സസെ പുരസ്കാര ജേതാവുമായ പ്രൊഫസർ എം.എസ്. സ്വാമി നാഥൻ അന്തരിച്ചു. 98 വയസ്സായിരുന്നു.
ലോകത്തിൻ്റെ കാർഷിക മേഖലക്ക് നിസ്തുല സംഭാവനകൾ നൽകിയ പ്രൊഫസർ എം.എസ്. സ്വാമിനാഥൻ പശ്ചിമഘട്ട മേഖലക്ക് നൽകിയ ഏറ്റവും വലിയ സംഭാവനയാണ് കൽപ്പറ്റ പുത്തൂർ വയലിലെ എം.എസ്.സ്വാമിനാഥൻ ഗവേഷണ നിലയം. 1988- ൽ ലോക ഭക്ഷ്യ പുരസ്കാരം ലഭിച്ചപ്പോൾ പുരസ്കാര തുകയായി കിട്ടിയ രണ്ട് ലക്ഷം യു.എസ്.ഡോളർ ഉപയോഗിച്ചാണ് സ്വാമിനാഥൻ റിസർച്ച് സെൻ്റർ പ്രവർത്തനം തുടങ്ങിയത്. 2013 ൽ കൽപ്പറ്റ പൂത്തൂർ വയലിൽ നടന്ന രജതജൂബിലി ആഘോഷത്തിൽ പങ്കെടുക്കാനാണ് പ്രൊഫസർ എം.എസ്.സ്വാമി നാഥൻ അവസാനമായി വയനാട്ടിലെത്തിയത്.

കാർഷിക മേഖലയിലെ സുസ്ഥിരത, ഉത്പാദാന വർദ്ധനവ്, പരിസ്ഥിതി സംരക്ഷണത്തിനും ജൈവ വൈവിധ്യമേഖലയുടെ സംരക്ഷണത്തിലും കർഷകർക്ക് പ്രധാന പങ്ക് എന്നിവയിൽ ശ്രദ്ധേയമായ ഇടപെടൽ നടത്തിയ സ്വാമിനാഥൻ ഇക്കാലഘട്ടത്തിലെ ലോകം കണ്ട ഏറ്റവും മികച്ച കർഷക ശാസ്ത്രജ്ഞൻമാരിലൊരാളായി മാറി. വരും തലമുറക്ക് വേണ്ടി ഇവിടെ മണ്ണും കൃഷിയും പരിസ്ഥിതിയും നിലനിൽക്കേണ്ടതുണ്ടന്ന് സ്ഥിരമായി ഒരു ജനതയെ ഓർമ്മപ്പെടുത്തിയ അദ്ദേഹം ചിരകാലം മനുഷ്യ മനസ്സുകളിൽ ജീവിക്കുമെന്നുറപ്പാണ്.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ.
Next post വയനാട്ടിൽ വന വികസന കോർപ്പറേഷൻ ഓഫീസിന് നേരെ മാവോയിസ്റ്റ് ആക്രമണം.
Close

Thank you for visiting Malayalanad.in