കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ.

സി.വി.ഷിബു. ബംഗ്ളൂരു: കാലാവസ്ഥ വ്യതിയാനത്തെ പ്രതിരോധി കർഷകർ പ്രാപ്തരാകണമെന്ന് അന്താരാഷ്ട്ര കോഫി ഓർഗനൈസേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ വനൂസിയ നൊഗേറിയ. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോക കാപ്പി സമ്മേളനം കാപ്പി മേഖലകളെ ഊർജ്ജ്വസ്വലമാക്കുമെന്നും അവർ പറഞ്ഞു.ബംഗ്ളൂളൂരുവിൽ സി.വി.ഷിബുവിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐ.സി. ഒ. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വനൂസിയ നൊഗേറിയ .

ഇന്ത്യയിൽ നടക്കുന്ന ലോക കാപ്പി സമ്മേളനം സമാപിച്ചു. ലോകത്ത് കാപ്പിയുടെ സ്വീകാര്യത വർദ്ധിപ്പിച്ച് കാപ്പി മേഖലകളെ ശക്തിപ്പെടുത്താൻ സമ്മേളനത്തിനായെന്ന് സംഘാടകരായ അന്തരാഷ്ട്ര കോഫി ഓർഗനൈസേഷൻ ഐ.സി. ഒ. എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. വനൂസിയ നൊഗേറിയ പറഞ്ഞു. 2022-ൽ അന്താരാഷ്ട്ര കോഫി സംഘടനയുടെ തലപ്പത്ത് എത്തിയ ശേഷം ആദ്യമായി ഒരു മലയാളം ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അവർ ഇങ്ങനെ പറഞ്ഞത്.
കർഷകർ, ഗവേഷകർ, നയാസൂത്രകർ, സംരംഭകർ, തുടങ്ങിയവർ പങ്കെടുക്കുന്ന ഈ സമ്മേളനത്തിൽ ഈ മേഖലയെ കുറിച്ച് ഉള്ള ഗൗരവതരമായ സംവാദങ്ങൾ, നയാസൂത്രണത്തിലേക്ക് കർഷകർക്ക് ഭാവിയിൽ കൂടുതൽ ഗുണം ലഭിക്കാനും ഉപകരിക്കും. കാലാവസ്ഥ വ്യതിയാനം പോലുള്ള വെല്ലുവിളികളെ എങ്ങിനെ പ്രതിരോധിക്കാനാകും എന്ന ചർച്ചകളും ഈ കാലത്ത് അനിവാര്യമാണെന്ന് ഡോക്ടർ വെനൂസിയ നൊഗേറിയ പറഞ്ഞു.
ലോകത്തെ 80 രാജ്യങ്ങൾ അംഗങ്ങളായ ഐ.സി.ഒ കാപ്പി മേഖലകളെ ശക്തിപ്പെടുത്താൻ ഉള്ള പ്രവർത്തനങ്ങൾ ആണ് ചെയ്തു വരുന്നത്.ഇന്ത്യാ ഗവൺമെൻ്റ്, കോഫി ബോർഡ്, കർണാടക സർക്കാർ എന്നിവർ ചേർന്നാണ് കാപ്പി സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.
ഹൈജീൻ പ്രാക്ടീസ്, പബ്ലിക് പ്രൈവറ്റ് ട്രാൻസ്ഫർ, ഗുണമേന്മ ഉറപ്പ് വരുത്തൽ, പ്രചരണം, സുസ്ഥിരമായ കാപ്പി ഉദ്പ്പാദനം, വൈവിധ്യവത്കരണം, കൺസൽട്ടേഷൻ, സ്വകാര്യ സംരംഭകരുമായി ഉള്ള പ്രവർത്തനങ്ങൾ, ലൈബ്രറി, വിവര ശേഖരണം, ഭക്ഷ്യ സുരക്ഷ എന്നീ മേഖലകളിലാണ് ഐ.സി. ഒ. പ്രവർത്തിക്കുന്നത്. ഇന്ത്യൻ കാപ്പി മേഖലക്ക് ഉത്തേജനം നൽകുന്ന ഇത്തരം ലോക സമ്മേളനം ഇനി ഈ തലമുറയുടെ കാലത്ത് ഉണ്ടാകാനിടയില്ല. മറ്റ് രാജ്യങ്ങളിലെ സമ്മേളനങ്ങൾക്ക് ശേഷം പതിറ്റാണ്ടുകൾ കഴിഞ്ഞ് മാത്രമെ ഇനി ഇന്ത്യക്ക് അവസരം ലഭിക്കൂ.

Leave a Reply

Your email address will not be published. Required fields are marked *

Previous post ബിനി ബാബുവിന് എജുക്കേഷനിൽ ഡോക്ടറേറ്റ്
Next post പ്രൊഫസർ എം.എസ്. സ്വാമിനാഥൻ പശ്ചിമ ഘട്ടത്തിൻ്റെ സംരക്ഷകൻ.
Close

Thank you for visiting Malayalanad.in