ദേശീയ ഫാർമകോ വിജിലൻസ് വാരം ആചരിച്ചു

മേപ്പാടി: സെപ്തംബർ 17 മുതൽ 23 വരെ ദേശീയ ഫാർമകോ വിജിലൻസ് വാരം ആചാരിക്കുന്നതിന്റെ ഭാഗമായി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം പൊതുജനങ്ങളെയും രോഗികളെയും ബോധവത്കരിക്കുന്നതിന് ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികൾ നടത്തി. ആരോഗ്യ പരിപാലനത്തിൽ രോഗികളുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തിൽ ഊന്നി കൊണ്ടുള്ള പരിപാടികളാണ് വിഭാവനം ചെയ്തത്. ഇംഗ്ലീഷ് മരുന്നുകളുടെ സുരക്ഷിതത്വവും പാർശ്വഫലങ്ങളും കണ്ടെത്തുന്നതിനും വിലയിരുത്തുന്നതിനും വേണ്ടി നിലകൊള്ളുന്ന വിഭാഗമാണ് ഫാർമകോ വിജിലൻസ്. പ്രാദേശിക തലത്തിൽ ഇത്തരത്തിലുള്ള നിരീക്ഷണങ്ങൾ നടത്തുന്നതിനായി രാജ്യത്ത് സ്ഥാപിച്ച 250 കേന്ദ്രങ്ങളിൽ ഒന്ന് പ്രവർത്തിച്ചുവരുന്നത് ഡോ മൂപ്പൻസ് മെഡിക്കൽ കോളേജിൽ ആണ്. മരുന്നുകൾക്ക് പാർശ്വഫലങ്ങൾ ഉണ്ടായാൽ അവ റിപ്പോർട്ട്‌ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ചും അത്തരം കാര്യങ്ങളിൽ പൊതുജങ്ങൾക്കുള്ള തെറ്റിദ്ധാരണകളെ കുറിച്ചുമുള്ള ബോധവൽക്കരണമായിരുന്നു മേപ്പാടി സെൻറ് ജോസഫ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലും കാര്യമ്പാടി ശ്രേയസ് യൂണിറ്റിലുമായി നടന്നത്. ഡോ മൂപ്പൻസ് മെഡിക്കൽ കോളേജ് ഫാർമകോളജി വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ സയ്യിദ് ഇല്ല്യാസ് ബാഷ, ഡോ. രാകേഷ് എൽ ആർ, ഡോ. സമീറ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

Previous post വയനാട്ടിലെ ചരിത്ര മ്യൂസിയം തലക്കൽ ചന്തുവിന്റെ പേരിൽ തന്നെ പണിയണം: കുറച്ച്യ സമുദായ യുവ ശക്തി സംഘടന
Next post സർവ്വേ വകുപ്പിലെ ഔട്ട്ടേൺ പ്രഖ്യാപനം അശാസ്ത്രീയം: കേരള എൻ.ജി.ഒ അസോസിയേഷൻ
Close

Thank you for visiting Malayalanad.in