. കൽപ്പറ്റ: പ്രകടനങ്ങൾക്കും ഘോഷയാത്രക്കും പോലീസ് അനുമതിക്ക് ഫീസ് ഏർപ്പെടുത്തിയ നടപടിക്കും പോലീസ് സേനാംഗങ്ങളെ ദിവസവേതനം ഈടാക്കി സ്വകാര്യ സേവനങ്ങൾക്ക് അയക്കുന്ന നടപടിയും അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആംആദ്മി പാർട്ടി പ്രക്ഷോഭം തുടങ്ങുമെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.കേരളത്തിൽ മുണ്ടുടുത്ത മുസ്സോളിനിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെയാണ് പ്രക്ഷോഭമെന്ന് ഇവർ പറഞ്ഞു. ഒക്ടോബർ 1 മുതൽ പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസ് അനുമതിക്ക് ഫീസ്. ജില്ല തലത്തിൽ ₹10000/-, പോലീസ് സ്റ്റേഷൻ പരിധിയിൽ ₹2000/-, സബ് ഡിവിഷൻ പരിധിയിൽ ₹4000/- വീതംആണ് നിശ്ചയിച്ചിരിക്കുന്ന ഫീസ്. സർക്കാർ അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പൊതു ലൈബ്രറികൾ, ശാസ്ത്ര സ്ഥാപനങ്ങൾക്ക് മാത്രമാണ് ഫീസ് ഒഴിവുള്ളത്. എല്ലാവിധ പോലിസ് സേവനങ്ങൾക്കും ഫീസ് ഈടാക്കുന്നതോടൊപ്പം, സേനയുടെ ആത്മാഭിമാനവും മനോവീര്യവും നഷ്ടപ്പെടുത്തുമെന്ന് ഭാരവാഹികൾ പറഞ്ഞു. സേനാഗംങ്ങളെ ദിവസ വേതനം ഈടാക്കി, സ്വകാര്യ സേവനത്തിന് പുറം ജോലിക്ക് വിടുന്നു. സി ഐ ക്ക് പകൽ ₹3340/-, രാത്രി ₹4370/-, എസ് ഐ ക്ക് പകൽ ₹2250/-, രാത്രി ₹3835/-, എ എസ് ഐ ക്ക് പകൽ ₹1640/-, രാത്രി ₹1945/-, എസ് സി പി ഒ ക്ക് പകൽ ₹1095/-,രാത്രി ₹1400/-, സിപിഒ ക്ക് പകൽ ₹610/- രാത്രി ₹915/- ഇതാണ് പോലീസ് സേനയുടെ സ്വകാര്യ സേവനങ്ങൾക്ക് നിശ്ചയിച്ച നിരക്ക്. അതിഥി തൊഴിലാളികൾക്ക് നിലവിൽ ₹1000/- ദിവസക്കൂലി കൊടുക്കുന്ന നാട്ടിൽ ആണ് പോലീസ് സേനാഗംങ്ങളെ ₹610/- നിരക്കിൽ സ്വകാര്യ സേവനങ്ങൾക്ക് അയക്കുന്നത് എന്നതും പോലീസ് സേനയെ സ്വകാര്യ സേവനങ്ങൾക്ക് അയക്കുന്നതും പ്രകടനങ്ങൾക്കും ജാഥക്കും ഫീസ് ഈടാക്കുന്നത് വരാനിരിക്കുന്ന വലിയ അപകട സൂചനയാണ് നല്കുന്നത്. സംസ്ഥാന സർക്കാർ വലിയ ജനരോഷം ഉണ്ടാകാൻ ഇടയുള്ള പദ്ധതി നടപ്പാക്കുന്നതിന് ഉദ്ദേശിക്കുന്നു എന്നതിന്റെ സൂചനയാണ്. സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെയുണ്ടാകുന്ന പ്രതിക്ഷേധങ്ങൾ തടയിടലാകാം സർക്കാരിന്റെ ലക്ഷ്യം. നിലവിൽ സംഭരിച്ച നെല്ലിന്റെ വിലയും, സാമൂഹ്യക്ഷേമ പെൻഷനും, കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളവും പെൻഷനും, ആശാവർക്കർമാരുടെ അലവൻസും, കരാറുകാരുടെ ബില്ലും, സ്കൂൾകളിൽ നടപ്പാക്കുന്ന ഉച്ചക്കഞ്ഞി പദ്ധതികളുമാണ് കുടിശ്ശിക എങ്കിൽ, സംസ്ഥാന സർക്കാരിന്റെ കടം എടുക്കാനുള്ള പരിധി കഴിഞ്ഞതിനാൽ കടം എടുത്ത് സർക്കാരിന് പിടിച്ച് നില്ക്കാനാകില്ല. ഈ അവസ്ഥയിൽ കേരളം വിലപറഞ്ഞ് വില്ക്കാനാണോ എൽ.ഡി.എഫ് സർക്കാരിൻ്റെ ശ്രമമെന്ന് ഇവർ ആരോപിച്ചു. ജനാധിപത്യ ഭരണവ്യവസ്ഥയിൽ ജനങ്ങളുടെ അധികാരങ്ങളും അവകാശങ്ങളും നഷ്ടപ്പെടുന്ന വിധം, ജനങ്ങളെ , നികുതി പിരിക്കാനുള്ള സ്രോതസ്സ് എന്ന നിലയിൽ മാത്രം പരിഗണിക്കുന്ന സർക്കാർ നിലപാട് തിരുത്തണമെന്നും , 2023 ഒക്ടോബർ 1 മുതൽ നടപ്പാക്കുന്ന പ്രകടനങ്ങൾക്കും ഘോഷയാത്രകൾക്കും പോലീസ് അനുമതിക്ക് ഏർപ്പെടുത്തിയ ഫീസും, പോലീസ് സേനയുടെ അത്മാഭിമാനവും മനോവീര്യവും നഷ്ടപ്പെടുത്തുന്ന, ദിവസവേതനത്തിന് പോലീസ് സേനയെ സ്വകാര്യ സേവനത്തിന് അയക്കുവാനുള്ള തീരുമാനവും പിൻവലിക്കണമെന്നും ആംആദ്മി പാർട്ടി ആവശ്യപ്പെട്ടു.തിങ്കളാഴ്ച വൈകുന്നേരം നാല് മണിക്ക് കൽപ്പറ്റയിൽ പ്രതിഷേധ ധർണ്ണ നടത്തുമെന്ന് ഇവർ പറഞ്ഞു.
പ്രസിഡന്റ് ആംആദ്മി പാർട്ടി വയനാട് ജില്ല പ്രസിഡണ്ട് അജി കൊളോണിയ, ജില്ലാ സെക്രട്ടറി എ.പി.സുരേഷ്, ട്രഷറർ മനു മത്തായി, ബത്തേരി മണ്ഡലം പ്രസിഡണ്ട് ഇ.വി.തോമസ്, കൽപ്പറ്റ മണ്ഡലം പ്രസിഡണ്ട് റോയി അഗസ്റ്റ്യൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
. മലപ്പുറം : വയനാട് സ്വദേശിയായ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്.ഒ.ജി) കമാൻഡോ വെടിയേറ്റു മരിച്ചു. വയനാട് തെക്കുംതറ ചെങ്ങഴിമ്മൽ ചന്ദ്രൻ്റെ മകൻ വിനീത് (36) ആണു...
മാനന്തവാടി:ഊഞ്ഞാലിൽ കഴുത്ത് കുരുങ്ങി പന്ത്രണ്ടു വയസുകാരൻ മരിച്ചു. മാനന്തവാടി മിൽക്ക് സൊസൈറ്റി ജീവനക്കാരൻ വട്ട ക്കളത്തിൽ ഷിജുവിൻ്റെ മകൻ അശ്വിൻ [12] ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട്...
മാനന്തവാടി: കൊയിലേരി പുഴയിൽ ചെക്ക്ഡാമിൽ രണ്ട് സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. കൂളിവയൽ ചിറയിൽ വീട്ടിൽ അന്ത്രു വിൻ്റെ മകൻ സുബൈർ (36) ആണ്...
കൽപ്പറ്റയിൽ യൂണിമണിയുടെ നവീകരിച്ച ഓഫീസ് പ്രവർത്തനമാരംഭിച്ചു. യൂണി മണിയുടെ 25-ാ വാർഷികവും കൽപ്പറ്റ ബ്രാഞ്ചിന്റെ ഇരുപതാം വാർഷികഘോഷവും നടന്നു വരികയാണ്. ഫോറിൻ എക്സ്ചേഞ്ച്, ട്രാവൽ ആന്റ് ഹോളിഡേയ്സ്,...
#മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള പണമിടപാടിന് സർക്കിളിന്റെ ഡിജിറ്റൽ ഡോളറായ USDC ഇനി മുതൽ ഉപയോഗപ്പെടുത്തും. കൊച്ചി: രാജ്യാന്തര തലത്തിൽ കറൻസി വിനിമയത്തിന്...
കല്പ്പറ്റ: ഇടതു സര്ക്കാര് കഴിഞ്ഞ എട്ടര വര്ഷമായി തുടരുന്ന അധ്യാപക ദ്രോഹ നടപടികള് അവസാനിപ്പിക്കണമെന്ന് ഐ.എന്.ടി.യു.സി ജില്ലാ പ്രസിഡന്റ്.പി ..പി .ആലി ആവശ്യപ്പെട്ടു. പങ്കാളിത്ത പെന്ഷന് പദ്ധതി...