വയനാട്ടിൽ നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളെയും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കണ്ടെത്തി

വയനാട് കണിയാമ്പറ്റയിൽ നിന്ന് കാണാതായ അമ്മയേയും അഞ്ച് മക്കളെയും ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കണ്ടെത്തി.ഗുരുവായൂർ എ എസ് ഐ കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കൺടോൾ റൂമിലുള്ള പോലീസ് സംഘമാണ് ഇവരെ ക്ഷേത്ര സന്നിധിയിൽ കണ്ടെത്തിയത്.
പോലീസ് ഇവർക്ക് പ്രസാദ ഊട്ട് കഴിക്കണമെന്ന ആഗ്രഹപ്രകാരം പോലീസ് പ്രസാദ ഊട്ടിൽ നിന്നും ഭക്ഷണം നൽകി. കൂടോത്തുമ്മലിൽ വാടകക്ക് താമസിക്കുന്ന ആറ്റിങ്ങൽ ബാബുവിൻ്റെ ഭാര്യ വിമിജയെയും മക്കളെയുമാണ് കാണാതായത്. മൂന്നുദിവസമായി കാണാതായ ഇവർക്കായി അന്വേഷണമാരംഭിച്ചതായി കമ്പളക്കാട് പോലീസ് അറിയിച്ചു. ഉച്ചയോടെ ഷോർണ്ണൂർ ഭാഗത്ത് ഇവരുടെ മെബൈൽ ടവർ ലൊക്കേഷൻ കാണിച്ചിരുന്നു തുടർന്ന് അന്വേഷണം നടന്നുവരെവെയാണ് ഇവരെ ക്ഷേത്രത്തിൽ കണ്ടെത്തിയത്.
വയനാട് കമ്പളക്കാട് പൊലീസ് സ്റ്റേഷൻ പരിധിയിലെ കണിയാമ്പറ്റ കൂടോത്തുമ്മലിൽ താമസിക്കുന്ന വിമിജയെയും 5 മക്കളെയുമാണ് തിങ്കളാഴ്ച മുതൽ കാണാതായത്. 40 വയസ് പ്രായമുള്ള വിമിജക്കൊപ്പം നാല് വയസ് മുതൽ 12 വയസ് വരെ പ്രായമുള്ളവരാണ് 5 മക്കളാണുള്ളത്. മൂന്നുവർഷമായി കൂടോത്തുമ്മലിൽ വാടകക്ക് താമസിക്കുന്ന വിമിജയുടെ ഭർത്താവ് ആറ്റിങ്ങൽ ബാബു കണ്ണൂരിൽ മീൻപിടുത്ത തൊഴിലാളിയാണ്. ഇയാൾ വല്ലപ്പോഴുമാണ് വീട്ടിൽ വരാറുള്ളതെന്നും വിമിജ മക്കളുമായി വീട്ടിലേക്കെന്ന് പറഞ്ഞ് ഇടക്കിടെ പുറത്തുപോകാറുണ്ടെന്നും പ്രദേശവാസികൾ പറയുന്നു. ബാബുവിൻ്റെ തറവാട് വീട് കോഴിക്കോട് ജില്ലയിലെ മാറാട് ആയതിനാൽ മക്കളുമായി വിമിജ അവിടെ പോയതാകാം എന്ന സംശയത്തിലായിരുന്നു ആദ്യഘട്ടത്തിൽ പ്രദേശവാസികൾ. മൂന്ന് ദിവസമായിട്ടും വിവരം ലഭിക്കാതായതോടെയാണ് ഇവർ പൊലീസിൽ പരാതി നൽകിയത്. കഴിഞ്ഞദിവസം എഫ്ഐആർ ഇട്ട് കമ്പളക്കാട് പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ ഇവരെയാണ് വൈകിട്ടോടെ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ കണ്ടെത്തിയത്. ഇവരുടെ യാത്രയുടെ പിന്നിലുള്ള കാര്യകാരണങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്.

..

Leave a Reply

Your email address will not be published. Required fields are marked *

Previous post ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് മറ്റന്നാൾ അങ്കമാലിയില്‍; ടിക്കറ്റുകള്‍ നാളെ കൂടി ലഭ്യമാകും
Next post മലപ്പുറത്ത് വയനാട് സ്വദേശിയായ വിദ്യാർത്ഥി ബസ് യാത്രക്കിടെ കുഴഞ്ഞു വീണു മരിച്ചു.
Close

Thank you for visiting Malayalanad.in