കൊച്ചി: പ്രശസ്ത തെന്നിന്ത്യന്‍ പിന്നണി ഗായകന് കാര്‍ത്തിക് നയിക്കുന്ന ഫെഡറല്‍ ബാങ്ക് കാര്‍ത്തിക് ലൈവ് മറ്റന്നാൾ (23.09.2023) അങ്കമാലി അഡ്ലക്സ് കണ്വെന്ഷന് സെന്ററില്‍ നടക്കും. വൈകുന്നേരം ആറുമണി മുതലാണ് തത്സമയ പരിപാടി നടക്കുക. കാര്‍ത്തിക്കിന്റെ ദക്ഷിണേന്ത്യന്‍ പര്യടനത്തിന്റെ ഭാഗമാണ് കൊച്ചിയിലെ ലൈവ്. ഇതാദ്യമായാണ് കേരളത്തില്‍ കാര്‍ത്തിക്കിന്റെ പബ്ലിക് പ്രോഗ്രാം നടക്കുന്നത്. ഫൈഡറല്‍ ബാങ്ക് സംഘടിപ്പിക്കുന്ന പരിപാടി ഒരുക്കുന്നത് ക്ലിയോനെറ്റ് ഇവന്റ്സ് ആണ്.
കാര്‍ത്തിക്കിന്റെ ഗാനങ്ങളെ ഇഷ്ടപ്പെടുന്ന വലിയ സമൂഹം പരിപാടിക്കായി കാത്തിരിക്കുന്നുണ്ട്. യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ ആവേശത്തിലാഴ്ത്താന്‍ സാധിക്കുന്ന പ്രകടനമായിരിക്കും കാര്‍ത്തിക്കിന്റേതെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ എം വി എസ് മൂര്‍ത്തി പറഞ്ഞു. മികച്ച ജന പങ്കാളിത്തം പ്രതീക്ഷിക്കുന്നതായും ബുക്ക്മൈഷോ വഴി ടിക്കറ്റ് വില്പനയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചതെന്നും ക്ലിയോനെറ്റ് ഇവന്റ്സ് ഡയറക്ടര്‍മാരായ ബൈജു പോള്‍, അനീഷ് പോള്‍ എന്നിവര്‍ പറഞ്ഞു. പരിപാടി നടക്കുന്ന വേദിക്ക് സമീപത്തായി ടിക്കറ്റുകൾ ലഭ്യമാകും.
പിന്നണി ഗായകനും സംഗീതസംവിധായകനുമായ കാര്‍ത്തിക് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഒഡിയ, ബംഗാളി, മറാത്തി, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ആറായിരത്തിലധികം ഗാനങ്ങള്‍ക്ക് തന്റെ ശ്രുതിമധുരമായ ശബ്ദം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ്, ബാംഗ്ലൂര്‍, ചെന്നൈ എന്നിവിടങ്ങളിലും കാര്‍ത്തിക്കിന്റെ ലൈവ് പെര്‍ഫോമന്‍സ് നടക്കും
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....