സുൽത്താൻ ബത്തേരി : സെന്റ് മേരിസ് കോളേജ് സുൽത്താൻ ബത്തേരി കലാലയ യൂണിയൻ 2022-23 മാഗസിൻ പ്രകാശനം പ്രശസ്ത സിനിമാതാരം ഇന്ദ്രൻസ് നിർവഹിച്ചു. നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് ഓഡിയോ വീഡിയോ ഡിജിറ്റൽ മാഗസിൻ ആണ് പുറത്തിറക്കിയത്. കാഴ്ച പരിമിതിയുള്ള വായനക്കാരിലേക്കും മാഗസിൻ എത്തിക്കുവാൻ ഓഡിയോ മാഗസിൻ വഴി സാധിക്കും. ചടങ്ങിന് ഔദ്യോഗികമായി സ്റ്റുഡന്റ് എഡിറ്റർ ഉമറുൽ ഫാറൂഖ് സ്വാഗത ഭാഷണം നടത്തി. പ്രിൻസിപ്പൽ ഡോക്ടർ പി സി റോയ് അധ്യക്ഷനായ ചടങ്ങിൽ യൂണിയൻ ചെയർമാൻ മുഹമ്മദ് ആഷിക് പി,ഫൈൻ ആർട്സ് സെക്രട്ടറി സുബിൻ, യു യു സി ഷാഹിദ്, സ്റ്റാഫ് എഡിറ്റർ ഡോക്ടർ ഗീതാ ജോർജ്, സ്റ്റാഫ് അഡ്വൈസർ വിന്നി പൊന്നത്ത്. യൂണിയൻ അഡ്വൈസർ ഡോക്ടർ ജിഷ പി മത്തായി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ വച്ച് എഫ് സോൺ – ഇന്റർ സോൺ കലോത്സവ വിജയികളെ അനുമോദിച്ചു. എഫ് സോൺ കിരീടം തിരിച്ചു പിടിച്ചതിന്റെ ആഹ്ലാദത്തിലാണ് സെന്റ് മേരീസുകാർ. ചടങ്ങിന് മാഗസിൻ കമ്മിറ്റി അംഗം ജുമൈല പുത്തൂർ നന്ദി അർപ്പിച്ചു സംസാരിച്ചു.
മൂലങ്കാവ് യൂണിറ്റിൽ നടന്ന ക്രിസ്തുമസ് പുതുവത്സരാഘോഷവും, ജനപ്രതിനിധികൾക്കുള്ള സ്വീകരണവും സുൽത്താൻ ബത്തേരി നഗരസഭ വൈസ് ചെയർമാൻ എം.ജി.ഇന്ദ്രജിത്ത് ഉദ്ഘാടനം ചെയ്തു.യൂണിറ്റ്,മേഖല ഡയറക്ടർ ഫാ.ബെന്നി പനച്ചിപറമ്പിൽ അധ്യക്ഷത വഹിച്ചു.ബത്തേരി...
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് മുന്നോടിയായി പ്രൊമോ റൺ സംഘടിപ്പിച്ചു. രാവിലെ ആറിന് രാജേന്ദ്ര മൈതാനത്ത് നിന്നാരംഭിച്ച റൺ ഫെഡറൽ ബാങ്ക് റീജണൽ ഹെഡും...
ബത്തേരി : ലെൻസ്ഫെഡ് ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് കൊണ്ട് ജില്ലാ പ്രസിഡണ്ട് അറക്കൽ ഹാരിസ് പതാക ഉയർത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി മുസ്തഫ അനുശോചന പ്രഭാഷണം...
കൽപ്പറ്റ: മെക് 7 വയനാട് ജില്ലാ മെഗാ സംഗമം കൽപ്പറ്റ എം.സി.എഫ് പബ്ലിക് സ്കൂൾ ഗ്രൗണ്ടിൽ വിപുലമായ ജനപങ്കാളിത്തത്തോടെ നടന്നു. മെക് 7 സ്ഥാപകനും ക്യാപ്റ്റനുമായ സലാഹുദ്ദീൻ...
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള...