കേന്ദ്രീയവിദ്യാലയത്തിലെ അധ്യാപക ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണം- രാഹുൽ ഗാന്ധി എം.പി

.
കൽപ്പറ്റ: കൽപ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലെ ഒഴിഞ്ഞുകിടക്കുന്ന അധ്യാപക തസ്തികകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് ആവശ്യപ്പെട്ട രാഹുൽ ഗാന്ധി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്ന് കത്തയച്ചു, വയനാട് പാർലമെന്റ് മണ്ഡലത്തിലെ കൽപ്പറ്റയിലെ കേന്ദ്രീയ വിദ്യാലയത്തിലെ അധ്യാപക ഒഴിവുകൾ എത്രയും പെട്ടെന്ന് നികത്തണമെന്ന് ആവശ്യപ്പെട്ടാണ് രാഹുൽ ഗാന്ധി എം പി കത്ത് നൽകിയത് . ഇവിടെയുള്ള 23 അധ്യാപക തസ്തികകളിൽ 12 തസ്തികകൾ ഒഴിഞ്ഞു കിടക്കുകയാണ്.
‘2023 മാർച്ച് 31 വരെ 13,562 അധ്യാപക തസ്തികകളും 1,772 അനധ്യാപക തസ്തികകളും ഒഴിഞ്ഞുകിടക്കുന്നുണ്ടെന്ന് കേന്ദ്രീയ വിദ്യാലയത്തിലെ ഒഴിവുകൾ സംബന്ധിച്ച പാർലമെന്ററി ചോദ്യത്തിന് മറുപടിയായി ബഹുമാനപ്പെട്ട വിദ്യാഭ്യാസ സഹമന്ത്രി പറഞ്ഞു. കൂടാതെ, 2018-19 മുതൽ ഒഴിവുകൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അധ്യാപന തുടർച്ച ഉറപ്പാക്കാൻ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതായും പ്രസ്താവിച്ചു. എന്നാൽ, വയനാട് ജില്ല വിദൂര പ്രദേശമായതിനാൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണ്‌ എന്നു ഇത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുകയും അധ്യാപക-അനധ്യാപക ജീവനക്കാർക്ക് ഭാരമാകുകയും ചെയ്യുന്നു എന്നും പി.ടി.എ. എക്സിക്യൂട്ടീവ് കമ്മിറ്റി എനിക്ക്‌ തന്ന നിവേദനത്തിൽ പറയുന്നു.
ഈ സാഹചര്യത്തിൽ, അനുവദിച്ച തസ്തികകൾ യഥാവിധി നികത്തുന്നുവെന്ന് ഉറപ്പാക്കാൻ‌ ഉചിതമായ നടപടി സ്വീകരിക്കണം.’ രാഹുൽ ഗാന്ധി എം പി കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഗുരുദേവക്ഷേത്രത്തിലെ മോഷണം: മധ്യവയസ്കൻ അറസ്റ്റിൽ
Next post സെന്റ് മേരിസ് കോളേജ് മാഗസിൻ പ്രകാശനം ചെയ്തു
Close

Thank you for visiting Malayalanad.in