വയനാട്ടിൽ ഭർത്താവ് സംശയ രോഗത്തെ തുടർന്ന് ഭാര്യയെ കൊലപ്പെടുത്തി

.
കൽപ്പറ്റ: വെണ്ണിയോട് പഞ്ചായത്ത് ഓഫിസിന് സമീപം ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. പനമരം സ്വദേശിനി പുലച്ചിക്കുനി കുറിച്യ ഊരിലെ അനിഷ (35 ) യാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് മുട്ടിൽ കൊളവയൽ മുകേഷിനെ കമ്പളക്കാട് പോലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അനീഷ് ഭാര്യയെ ഏതോ ആയുധം ഉപയോഗിച്ച് അടിച്ചോ വെട്ടിയോ കൊന്നതാ ണെന്നാണ് നിഗമനം. തലക്കും, മുഖത്തിനും മുറിവേറ്റ് രക്തത്തിൽ കുളിച്ച നിലയിലായിരുന്നു മൃതദേഹമെന്ന് അയൽവാസികൾ പറഞ്ഞു. കൃത്യം നടത്തിയ ശേഷം അനീഷ് തന്നെയാണ് നാട്ടുകാരെയും പോ ലിസിനെയും വിവരമറിയിച്ചത്. സംഭവ സമയം അനീഷിന്റെ മാതാവ് വീട്ടിലുണ്ടായിരുന്നു. ഇവർ മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. 2022 നവംബർ മാസത്തിലാണ് ഇരുവരും വിവാഹിതരായത്. കമ്പളക്കാട് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ഇന്ന് രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാ ക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. .

Leave a Reply

Your email address will not be published. Required fields are marked *

Previous post ആസ്പിരേഷൻ ബ്ലോക്ക് പ്രോഗ്രാമിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്തും
Next post കൽപ്പറ്റയിൽ 22 മുതൽ അന്താരാഷ്ട്ര ചലച്ചിത്ര പ്രദർശനം
Close

Thank you for visiting Malayalanad.in