പനമരം:-കേന്ദ്ര സര്‍ക്കാര്‍ വയോജന പെന്ഷന് വിഹിതമായിഅയ്യായിരം രൂപ അനുവദിക്കണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. രാജ്യത്ത് എട്ട് കോടിയിലധികം വരുന്ന ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള വയോജനങ്ങള്‍ ക്ക് 2007 ല്‍ കേന്ദ്ര സര്‍ക്കാര്‍ 200 രൂപ മാത്രമാണ് പ്രതിമാസ പെന്‍ഷനായി പ്രഖ്യാപിച്ചത്. അതാകട്ടെ രണ്ട് കോടി ഇരുപത് ലക്ഷം പേര്‍ക്ക് മാത്രമാണ് വിതരണം ചെയ്തത്. ഇത് വളരെ തുഛമാണെന്നും മിനിമംഎണ്ണൂറ് രുപയായി ഉയര്‍ത്തണമെന്നും 2018 ല്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഇത് പോലും നടപ്പിലാക്കാന്‍ ഇതുവരെയായിട്ടും തയ്യാറായിട്ടില്ല.ജനസംഖ്യയില്‍ 20% ത്തോളം വരുന്ന വയോജനങ്ങളുടെ ക്ഷേമത്തിനും , സംരക്ഷണത്തിനും സഹായകരമായ വിധത്തില്‍ പ്രത്യേക വകുപ്പും മന്ത്രാലയവും കേന്ദ്രത്തിലും കേരളത്തിലും രൂപീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പനമരം വിജയാ കോളേജില്‍ ചേര്‍ന്ന സമ്മേളനം ഒ.ആര്. കേളുഎംഎല്എ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സി.കെ. ഉണ്ണികൃഷ്ണന് മാസ്റ്റര്‍ ആദ്യ ക്ഷത വഹിച്ചു.പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ആസ്യ ടീച്ചര്‍. സംസ്ഥാനവൈസ് പ്രസിഡണ്ട് കെ.ജെ ചെല്ലപ്പന് , എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ചെയര്മാന് കെ.പി. ഷിജു, സ്വാഗതവും, കണ്‍വീനര്‍ വേണു മുള്ളോട്ട് കൃതജ്ഞതയും രേഖപ്പെടുത്തി. നേരത്തെ പ്രതിനിധികള്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിന്ന് പ്രകടനമായി പുറപ്പെട്ട് സമ്മേളന നഗരിയില്‍ പ്രസിഡണ്ട് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്ക് തുടക്കം കുറിച്ചത്. സി കെ ഉണ്ണികൃഷ്ണ ന്, പി.പി. അനിത, അന്നമ്മ മത്തായി. എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളനടപടികള്‍ നിയന്ത്രിച്ചത്. ജില്ലാ സെക്രട്ടറി സി. പ്രഭാകരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, ട്രഷറര്‍ കെ.ജി. മോഹനന് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. പി.സൈനുദ്ദീന്‍, എം.ആര് പ്രഭാകരന്, വി.ജെ ജോസ് , പി. ത്രേസ്യാമ്മ, എന്‍.പി., കുര്യാക്കോസ്, വാമദേവന് കലാലയ , വി ജോസ്എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. പങ്കെടുത്തു.ഇരുപത്തിയേഴംഗ ജില്ലാ കമ്മിറ്റിയേയും ഒമ്പതംഗ സെക്രട്ടറിയേറ്റിനെയും ഭാരവാഹികളായി പ്രസിഡണ്ട് ജോസഫ് മാണിശ്ശേരി, വൈസ് പ്രസിഡണ്ടുമാരായി പി.പി.അനിതടീച്ചര്‍, എന്‍. ഗോപാലക്കറുപ്പ്, പി.കെ. ഉസൈന്‍ , സെക്രട്ടറി സി. പ്രഭാകരന്, ജോയിന്റ് സെക്രട്ടറിമാരായി പി.ജെ.ആന്റണി. പി.സൈനുദീന്‍ .ജി.ചന്തു കുട്ടി, ട്രഷറര്‍ പി.അപ്പന് നമ്പ്യാര്‍ എന്നിവരെ തെരഞ്ഞെടുത്തു. സംസ്ഥാനസമ്മേള പ്രതിനിധികളായി 30 പേരെയും തെരഞ്ഞെടുത്തു
കൽപ്പറ്റ:- വയനാട് ജില്ലയിൽ കോൺഗ്രസ് നടത്തുന്ന തിരഞ്ഞെടുപ്പ് മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്താൻ കേരളത്തിൻ്റെ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി ജില്ലയിൽ...
. മേപ്പാടി: രണ്ട് വയസ്സുകാരൻ വിഴുങ്ങിയ അഞ്ച് ബാറ്ററികൾ സമയബന്ധിതമായ എൻഡോസ്കോപ്പി നടപടിയിലൂടെ വിജയകരമായി പുറത്തെടുത്ത് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് ഗാസ്ട്രോ എന്ററോളജി വിഭാഗം കുട്ടിയുടെ...
മുഴുവന്‍ വീടുകളും പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് നല്കിയ വാക്കുപാലിക്കും കല്‍പ്പറ്റ: ചൂരല്‍-മുണ്ടക്കൈ ഉരുള്‍ദുരന്തബാധിതര്‍ക്കായുള്ള കോണ്‍ഗ്രസ് ഭവനപദ്ധതിക്കായി ഏറ്റെടുത്ത കുന്നമ്പറ്റയിലെ ഭൂമിയില്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ്...
- നിരവധി മോഷണ കേസുകളില്‍ പ്രതിയായ പി. സരുണിനെയാണ് ഗാനമേളക്കിടെ പിടികൂടിയത് മീനങ്ങാടി: മോഷ്ടിച്ച ബൈക്കുകളില്‍ കറങ്ങി വിവിധ സ്ഥാപനങ്ങളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവിനെ സാഹസികമായി...
റിപ്പോർട്ട്: ദേവദാസ്. തൃശൂർ: കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ നടക്കുന്ന 64-ാമത് കേരള സ്കൂൾ കലോത്സവം - കലോൽസവം 2026 - മുഖ്യമന്ത്രി പിണറായി വിജയൻ ,...
മേപ്പാടി: ഡോ.മൂപ്പൻസ് കോളേജ് ഓഫ് ഫാർമസി സംഘടിപ്പിച്ച വാർഷിക കായികമേള കോളേജ് പ്രിൻസിപ്പാൾ പ്രൊഫസർ ഡോ. ലാൽ പ്രശാന്ത് എം എൽ ന്റെ സാന്നിധ്യത്തിൽ മുൻ ഇന്ത്യൻ...