‘ കൽപ്പറ്റ: വിമൻ ചേംബർ ഓഫ് കോമേഴ്സ് സംഘടിപ്പിച്ച ` മിസ്സിസ് വയനാടൻ മങ്ക 2023 ‘ ഫാഷൻ ഷോയിൽ ശ്രേയസി വെങ്ങോലി മിസ്സിസ് വയനാടൻ മങ്ക പട്ടം സ്വന്തമാക്കി . കൽപ്പറ്റയിലെ GST ഓഫീസിൽ അസിറ്റന്റ് സ്റ്റേറ്റ് ടാക്സ് ഓഫീസറാണ് ശ്രേയസി. ഫസ്റ്റ് റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട ഡോക്ടർ വിനീത നരേന്ദ്രൻ ദന്ത ഡോക്ടറാണ് .സെക്കന്റ് റണ്ണർ അപ്പ് ആയി തെരഞ്ഞെടുക്കപ്പെട്ട സംഗീത വിനോദ് ലേബർ ഡിപ്പാർട്ട്മെന്റിൽ ഉദ്യോഗസ്ഥയാണ് . വിമൻ ചേംബർ കോമേഴ്സ് സംഘടിപ്പിച്ച ഫാഷൻ ഷോ വയനാട് ജില്ലയിൽ ഇത്തരത്തിൽ ആദ്യമായി നടക്കുന്ന ഒന്നാണ് . സെപ്റ്റംബർ 17 ഞായറാഴ്ച രാത്രി കൽപ്പറ്റയിൽ മർസ ഇൻ ഹോട്ടലിലെ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി അരങ്ങേറിയത് . പ്രാഥമിക സ്ക്രീനിങ്ങിനു ശേഷം പതിനഞ്ചു പേരാണ് വയനാടൻ മങ്ക പട്ടത്തിനായി മാറ്റുരയ്ക്കാൻ വേദിയിലെത്തിയത്. സ്വയം പരിചയപ്പെടുത്തൽ, റാമ്പ് വാക് , ചോദ്യോത്തര വേള എന്നീ മൂന്നു റൗണ്ടുകളിലായിരുന്നു മത്സരം നടന്നത്. പരിപാടിയോടനുബന്ധിച്ചു സുവർണരാഗം , ഡി ഫോർ ഡാൻസ് എന്നിവരുടെ നൃത്ത പരിപാടികളും അരങ്ങേറി . പ്രശസ്ത സിനിമ താരവും വായനാട്ടുകാരനുമായ അബു സലിം , ഐഡിയ സ്റ്റാർ സിങ്ങർ റണ്ണർ അപ്പ് അഖിൽ ദേവ്, മാളികപ്പുറം സിനിമയിലൂടെ ശ്രദ്ധേയനായ അരുൺ മാമൻ എന്നിവർ വിശിഷ്ടാതിഥികളായി പരിപാടിയിൽ പങ്കെടുത്തു. ഫാഷൻ മേഖലയിൽ സജീവ സാന്നിധ്യമായ റോമാ മൻസൂർ ആയിരുന്നു പരിപാടിയുടെ കോറിയോഗ്രാഫർ . സെലിബ്രിറ്റി മേക്കോവർ ആർട്ടിസ്റ്റും റെഡ് ലിപ്സ് ആൻഡ് റെഡിയന്റ് ഫാമിലി സലൂൺ ഉടമസ്ഥയുമായ ദീപ , മുൻ മിസ്സിസ് കേരള റണ്ണർ അപ്പും ഡെന്റിസ്റ്റുമായ ഡോക്ടർ ശാലി എന്നിവരായിരുന്നു ജഡ്ജസ്.റേഡിയോ ജോക്കി മനു ആയിരുന്നു പരിപാടിയുടെ അവതാരകൻ. വയനാട്ടിലെ ഫാഷൻ ഇൻഡസ്ട്രിയെ ഉത്തേജിപ്പിയ്ക്കാനും ചടുലമാക്കാനും ലക്ഷ്യമിട്ടാണ് ഫാഷൻ ഷോ സംഘടിപ്പിച്ചതെന്ന്ഭാരവാഹികൾ പറഞ്ഞു . വരും നാളുകളിലും ഇത്തരത്തിലുള്ള പരിപാടികൾ സംഘടിപ്പിയ്ക്കാനാണ് തങ്ങൾ ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....