നാല്പതാമത് വയനാട് ജില്ലാ ജൂനിയര്‍, സീനിയര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പ് 19,20 തീയതികളില്‍ കൽപ്പറ്റ എം.കെ. ജിനചന്ദ്രന് സ്മാരക ജില്ലാ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് സംഘാടകർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ അത്ലറ്റിക്സ് അസോസിയേഷനില്‍ അംഗത്വമുള്ള സ്കൂള്‍, കോളജ് ക്ലബുകളില്നിന്നായി 14,16,18,20 വയസ് വിഭാഗങ്ങളിലെ ആണ്-പെണ് കുട്ടികളും പുരുഷ-വനിതാ വിഭാഗങ്ങളിലുള്ളവരും ഉള്‍പ്പെടെ 650 ഓളം താരങ്ങള്‍ പങ്കെടുക്കും. 19ന് രാവിലെ എട്ടിന് മത്സരങ്ങള്‍ ആരംഭിക്കും. 11ന് ജില്ലാ പോലീസ് മേധാവി പദം സിംഗ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. ബിന്ദു, ജില്ലാ ഒളിംപിക് അസോസിയേഷന് സെക്രട്ടറി സലിം കടവന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 20ന് വൈകുന്നേരം 4.30ന് സമാപന സമ്മേളനത്തില്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എം. മധു സമ്മാനവിതരണം നിര്‍വഹിക്കും. സംസ്ഥാന അത്ലറ്റിക്സ് അസോസിയേഷന് വൈസ് പ്രസിഡന്റ് വി.കെ. തങ്കച്ചന് മുഖ്യാതിഥിയാകും. ജില്ലാ അത്ലറ്റിക്സ് അസോസിയേഷന് സെക്രട്ടറി ലൂക്കാ ഫ്രാന്‍സിസ്, സീനിയര്‍ വൈസ് പ്രസിഡന്റ് സി.പി. സജി, ട്രഷറര്‍ സജീഷ് മാത്യു, സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യുട്ടീവ് കമ്മിറ്റിയംഗം എ.ഡി. ജോണ്‍ എന്നിവര്വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...