ലോൺ ആപ്പിലെ ഭീഷണിയെ തുടർന്ന് അരിമുളയിലെ യുവാവിന്റെ ആത്മഹത്യ; അന്വേഷണം ആരംഭിച്ചെന്ന് ജില്ലാ പോലീസ് മേധാവി പദം സിംഗ്.
സാമ്പത്തിക ഇടപാടുകൾ,മരണകാരണം എന്നിവ സംബന്ധിച്ചും ഓൺ ലൈൻ വായ്പ സംബന്ധിച്ച ഭീഷണി,അശ്ലീല മോർഫ് ചിത്രം പ്രചരിപ്പിച്ചത് തുടങ്ങിയവയും അന്വേഷിക്കും. ലോൺ ആപ്പിലെ ഭീഷണിയെ തുടർന്നുള്ള അജയരാജിൻ്റെ ആത്മഹത്യയിൽ വാട്സ് ആപ്പ് ചാറ്റിംഗും മെസേജുകളും തെളിവായി എടുക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി പദം സിംഗ്. അജയ് രാജ് മരിക്കുന്നതിൻ്റെ അഞ്ച് മിനിട്ട് മുമ്പ് വരെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായും വീഡിയോ കോൾ ചെയ്ത ആൾ വടക്കേ ഇന്ത്യക്കാരനായിരിക്കാനാണ് സാധ്യതയെന്ന് ഡൽഹി കേന്ദ്രീകരിച്ചാണോ തട്ടിപ്പ് നടക്കുന്നതെന്നും അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.വയനാട് ലോൺ ആപ്പ് തട്ടിപ്പുമായി ബന്ധപ്പെട്ട് വയനാട് ജില്ലയിൽ ഇതുവരെ ലഭിച്ച മൂന്ന് പരാതികളിൽ സൈബർ സെൽ അന്വേഷണം നടത്തുന്നുണ്ടന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യത ഉള്ളതിനാൽ ലോൺ ആപ്പ് ഉപയോഗിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....