മാനന്തവാടി :സർക്കാർ ജീവനക്കാർക്കും, പെൻഷൻകാർക്കും സർക്കാർ നടപ്പിലാക്കിയ മെഡിസെപ് പദ്ധതിയിലെ അപാകതകൾ എത്രയും വേഗം പരിഹരിക്കണമെന്ന് കേരള സർവ്വീസ്പെൻഷനേഴ്സ് ലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മിറ്റി ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ ജീവനക്കാരിൽ നിന്നും പെൻഷൻകാരിൽ നിന്നും പ്രതിമാസം 500 രൂപ ഈടാക്കിക്കൊണ്ടാണ് സർക്കാർ മെഡിസെപ്പ് ഇൻഷൂറൻസ്പദ്ധതി നടപ്പിലാക്കിയത് . എന്നാൽ പല ആശുപത്രികളിലും മെഡിസെപ് ആനുകൂല്യം ലഭ്യമല്ല .ആനുകൂല്യം ലഭ്യമായ മിക്ക ആശുപത്രികളും രോഗിയെ അഡ്മിറ്റ് ചെയ്യുന്നതിനു മുമ്പു തന്നെ പ്രധാന ടെസ്റ്റുകളെല്ലാം രോഗിയുടെ സ്വന്തം ചെലവിൽ നടത്തുകയാണ് ക്രമാതീതമായ വിലക്കയറ്റവും , വൈദ്യുതി ,നികുതി വർദ്ധനവും കൊണ്ട് പൊറുതിമുട്ടുന്ന ഈ അവസരത്തിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും വർഷങ്ങൾക്കു മുമ്പ് ശമ്പള പരിഷ്ക്കരണം നടപ്പിലാക്കിയപ്പോൾ നല്‍കാനുള്ള അരിയറും,ഇപ്പോൾ ലഭിക്കാനുള്ള 16 ശതമാനം ഡി.എ കുടിശ്ശികയും ഉടൻ അനുവദിക്കണമെന്നും യോഗം ആവശ്യപ്പെട്ടു ജില്ലാ പ്രസിഡണ്ട് അബു ഗൂഡലായ് യോഗം ഉദ്ഘാടനം ചെയ്തു. എം. മമ്മു മാസ്റ്റർ ,പി മമ്മൂട്ടി മാസ്റ്റർ, പി.ഇബ്രാഹിം മാസ്റ്റർ, ഹാഷിം കോയതങ്ങൾ, കെ. അമ്മ ത് മാസ്റ്റർ, വി.അബ്ദുറശീദ്, പി.കെ. അബൂബക്കർ മാസ്റ്റർ, മുഹമ്മദ് ആരാം, അബൂട്ടി മാസ്റ്റർ, തുടങ്ങിയവർ സംസാരിച്ചു . പുതിയ ഭാരവാഹികൾ എം.മമ്മു മാസ്റ്റർ, (പ്രസിഡണ്ട് ) പി.ഇബ്രാഹിം മാസ്റ്റർ കൂളിവയൽ,റഷീദ് പനമരം ,അബൂട്ടി മാസ്റ്റർ (വൈ: പ്രസിഡണ്ടുമാർ) പി.മമ്മൂട്ടി മാസ്റ്റർ (ജനറൽ സെക്രട്ടറി) അബ്ദുളള അഞ്ചുകുന്ന്, മുഹമ്മദ് നുച്യൻ, (സെക്രട്ടറിമാർ) ഹാഷിം കോയ തങ്ങൾ ( ട്രഷറർ)
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....