.
കല്പറ്റ : കേന്ദ്ര കൃഷിമന്ത്രാലായത്തിനു കീഴിലുള്ള സസ്യ – കർഷക അവകാശ സംരക്ഷണ അതോറിറ്റി നൽകുന്ന 2020- 21 വർഷത്തെ ഉന്നത ബഹുമതിയായ ജീനോം സേവിയർ അവാർഡ് ജനിതക സംരക്ഷകൻ വയനാട് കല്പറ്റ സ്വദേശി പിച്ചന് എം സലീമിന്
ജൈവവൈവിധ്യങ്ങളുടെ കണ്ടെത്തലിനും രേഖപ്പെടുത്തലിനും സംരക്ഷണത്തിനുമൊപ്പം അവയുടെ വ്യാപനത്തിനുവേണ്ടിയും നടത്തിവരുന്ന പ്രവർത്തനങ്ങൾക്കാണ് ഈ ബഹുമതി സലീമിനെ തേടിയെത്തിയത്. പശ്ചിമ ഘട്ടത്തിലെ കാർഷികയോഗ്യമായ തനത് ഇനങ്ങളെ തിരിച്ചറിഞ്ഞു സംരക്ഷിക്കുന്നതിനൊപ്പം വൈവിധ്യമാർന്ന നൂറിൽ പരം പരമ്പരാഗത ഇനങ്ങൾക്കും തന്റെ കൃഷിയിടത്തിൽ സവിശേഷസ്ഥാനമുണ്ട്. വന്യ ഓർക്കിഡുകൾ കൂടാതെ കാർഷിക ബന്ധുസസ്യങ്ങൾ, കാട്ടു പഴവർഗ്ഗങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ, കിഴങ്ങുകൾ തുടങ്ങിയവയുടെ 300 പരം ഇനങ്ങളുടെ ശേഖരണത്തിലും സലീം ശ്രദ്ധ പതിപ്പിച്ചു. വംശനാശ ഭീഷണിയുടെ വക്കിൽ നിൽക്കുന്ന സസ്യങ്ങളുടെ സംരക്ഷണശേഖരവും ഇദ്ദേഹത്തിനുണ്ട്. വയനാടിന്റെ വനമേഖലകളിലെല്ലാം യാത്ര ചെയ്തിട്ടുള്ള സലീം ശാസ്ത്രലോകം ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത ഇനം സസ്യങ്ങളെ കണ്ടെത്തുന്നതിലും ജാഗ്രത പുലർത്തുന്നു. ഇതോടകം ഇരുപതിനാല് പുതിയ സസ്യങ്ങളെ സലീം ഇത്തരത്തിൽ കണ്ടെത്തി ശാസ്ത്ര സമൂഹത്തിന് പരിചയപ്പെടുത്തിയിട്ടുണ്ട്. കാർഷിക -കാർഷികേതര ജനിതക വൈവിധ്യങ്ങളായ ഔഷധസസ്യങ്ങളും, ഓർക്കിഡുകളും, കുരുമുളക് ,അമോമം,. തുടങ്ങിയവയും ഇതിൽ ഉൾപ്പെടുന്നു . കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ നാട്ടുശാസ്ത്രജ്ഞൻ പുരസ്കാരം, കേരള സ്റ്റേറ്റ് യൂത്ത് വെൽഫെയർ ബോർഡിൻറെ സ്വാമി വിവേകാനന്ദ യുവ പ്രതിഭ പുരസ്കാരം , കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെ വനമിത്ര പുരസ്കാരം , ദേശീയ ഫോട്ടോഗ്രാഫി അവാർഡ് തുടങ്ങി ഏഴിൽ പരം അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്. സലീമിന്റെ ശാസ്ത്രസംഭാവനകൾ പരിഗണിച്ചു പശ്ചിമഘട്ട മലനിരകളുടെ ഭാഗമായ വയനാട്ടിൽ നിന്ന് കണ്ടെത്തിയ പുതിയ ഇനം ഓർക്കിഡിനു സെയ്ഡൻഫെടിനെല്ല സലീമി എന്ന് ശാസ്ത്രനാമം നൽകിയിട്ടുണ്ട്.
കൽപ്പറ്റ : രണ്ടാം വർഷത്തിലേക്ക് കടക്കുന്ന ഡോ. മൂപ്പൻസ് ലെഗസി സ്കോളർഷിപ്പ് ആന്റ് ഫെലോഷിപ്പ്സ് പ്രോഗ്രാം വിപുലീകരിച്ചു. കേരളത്തിലെ വിദ്യാർത്ഥികളിൽ പഠനത്തിൽ മികവ് പുലർത്തുന്നവരും എന്നാൽ സാമ്പത്തികമായി...
തരിയോട്: തരിയോട് ഫൊറോന വൈദിക സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ഫൊറോന വൈദിക സമ്മേളനത്തിൽ വിവിധ ജനകീയ-കാർഷിക വിഷയങ്ങൾ ഉന്നയിച്ച് മൂന്ന് പ്രമേയങ്ങൾ പാസാക്കി. പടിഞ്ഞാറത്തറ–പൂഴിത്തോട് റോഡിന്റെ നിർമ്മാണം...
കൽപ്പറ്റ: ജില്ലയില്‍ അഞ്ച് കുട്ടികള്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. ഏഴാം തീയതി പരിശോധനയ്ക്ക് അയച്ച സാമ്പിളുകളുടെ ഫലമാണ് പോസിറ്റീവായത്. അഞ്ച്, ഏഴ്, എട്ട്, ഒമ്പത്, 11 വയസ്സുള്ള...
മാനന്തവാടി കോണ്ഗ്രിഗേഷന് ഓഫ് ദ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് സെന്റ് വിന്‍സന്റ് ഡി പോള്‍(വിന്‍സന്‍ഷ്യന്‍ സിസ്റ്റേഴ്സ്) സന്യാസിനീസമൂഹാംഗം സിസ്റ്റര്‍ ഫ്രാന്‍സിസ്ക വടശേരില്‍ എസ്സിവി(85)അന്തരിച്ചു. സംസ്കാരം നാളെ...
ഗുജറാത്തിലെ അഹമ്മദാബാദ് ഗാന്ധി നഗറിൽ വച്ചു നടന്ന ദേശീയ തല പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ മാസ്റ്റേഴ്സ് വിഭാഗത്തിൽ (ഹെവി വെയ്റ്റ് ) രണ്ടാം സ്ഥാനം സ്ഥാനം നേടി വയനാട്...
തിരുവനന്തപുരം : സി.എം.ആർ.എൽ - എക്സാലോജിക് സാമ്പത്തിക ഇടപാടുമായി (മാസപ്പടി കേസ്) ബന്ധപ്പെട്ട് മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...