കൽപ്പറ്റ: കേന്ദ്ര സർക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ കേരളാ ആർട്ടിസാൻസ് യൂണിയൻ സി ഐ ടി യു നേതൃത്വത്തിൽ കൽപ്പറ്റയിൽ സയാഹ്ന ധർണ്ണ നടത്തി. നിർമ്മാണ രംഗത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ പെൻഷൻ വിഹിതമായി പതിനായിരം രൂപവിതം അനുവദിക്കുക, കൈതൊഴിൽ സംരക്ഷിക്കാനും, അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായികേ ന്ദ്രത്തിലും , കേരളത്തിലും പ്രത്യേക വകുപ്പുകൾ രൂപീകരിക്കുക, ക്ഷേമനിധിയിൽ അംഗങ്ങളായി വിരമിക്കുന്ന തൊഴിലാളികൾക്ക് ഗ്രാറ്റിവിറ്റി അനുവദിക്കുക. നിർമ്മാണവസ്തുക്കളുടെ അന്യായമായ വിലക്കയറ്റം തടയുക, തൊഴിലാളിവിരുദ്ധ ലേബർ കോഡുകൾ പിൻവലിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സെപതംബർ 26 ന് നടക്കുന്ന രാജ്ഭവൻ മാർച്ചിന്റെ പ്രചരണാർത്ഥം, സംഘടിപ്പിച്ച ധർണ സി ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.സുഗതൻ ഉൽഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് കെ. സാംബശിവൻ അദ്യക്ഷതവഹിച്ചു. ജില്ലാ ട്രഷറർ പി.സൈനുദ്ദീൻ, , ജില്ലാ കമ്മിറ്റിയംഗങ്ങളായ കെ.പി.പ്രദീശൻ ഏ.കെ. മോഹനൻ എന്നിവർ സംസാരിച്ചു. എം.സി ബാലകൃഷ്ണൻ , വി. ധർമ്മരാജ് , കെ രാധാകൃഷ്ണൻ , ടി.കെ. ഷൗക്കത്ത്, വി.പി. മജീദ് എന്നിവർ നേതൃത്വം നൽകി
എന്റെ എല്ലാ സിനിമകളിലും എന്റെ നാടുണ്ട്, ഈ നാടിന്റെയും ഇവിടുത്തെ മനുഷ്യരുടെയും കഥകൾ പറയാനാണ് എനിക്കിഷ്ടമെന്ന് ബേസിൽ ജോസഫ്. വയനാട് സാഹിത്യോത്സവത്തിന്റെ രണ്ടാം പതിപ്പിന്റെ മൂന്നാം ദിനത്തിൽ...
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും...
റാഞ്ചി : മെൻസ് അണ്ടർ 23 സ്റ്റേറ്റ് ട്രോഫിയിൽ കേരളത്തിന് തുടർച്ചയായ രണ്ടാം തോൽവി. എട്ട് വിക്കറ്റിനാണ് ഡൽഹി കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കേരളം...
മീനങ്ങാടി:പുറക്കാടി ക്ഷേത്രത്തിലേക്ക് ഒഴുകുകയാണ് ഭക്തജനങ്ങൾ . മൺഡല മഹോൽസവത്തിൻ്റെ ഭാഗമായി നടത്തിയ കഥകളി നേരിൽ കണ്ട് ആസ്വദിക്കുന്നതിനായാണ് ആയിരക്കണക്കിന് ആളുകൾ ഇന്നലെ ക്ഷേത്രത്തിലെത്തിയത്. കോട്ടക്കൽ പി.എസ്.വി. നാട്യസംഘത്തിൻ്റെ...
കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍ദുരന്ത ബാധിതരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി പുറത്തിറക്കിയ ഒന്നാംഘട്ട ഗുണഭോക്തൃ കരട് പട്ടിക റദ്ദ് ചെയ്യണമെന്ന് കേരള കോണ്‍ഗ്രസ് ജേക്കബ്ബ് ജില്ലാജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു....