കല്‍പ്പറ്റ: ഒരാഴ്ചയായി തുടർന്ന വയനാട് ജില്ലാ പോലീസ് കായികമേളക്ക് മരവയലിലുള്ള എം.കെ. ജിനചന്ദ്രന് മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ നടന്ന അത് ലറ്റിക് മീറ്റോടെ സമാപനം. 85 പോയിന്റുകളോടെ ബത്തേരി സബ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി. 42 പോയിന്റുകളുമായി ഡി.എച്ച്. ക്യൂ ടീം രണ്ടാം സ്ഥാനവും, 41 പോയിന്റുകളുമായി കൽപ്പറ്റ സബ് ഡിവിഷൻ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മാനന്തവാടി സബ് ഡിവിഷന് 38 പോയിന്റും, സ്പെഷ്യല്‍ യൂണിറ്റ് 24 പോയിന്റും നേടി. പുരുഷ/വനിതാ വിഭാഗങ്ങളില്‍ ഓപ്പൺ കാറ്റഗറിയിൽ കെ.എസ്. പ്രസാദ് (ഡി.എച്ച്.ക്യൂ), വി.എ. അശ്വതി (കൽപ്പറ്റ സബ് ഡിവിഷന്) എന്നിവരും വെറ്ററൻസ് വിഭാഗത്തിൽ ഹാരിസ് പുത്തൻപുരയിൽ(കൽപ്പറ്റ), പി.ജെ. ജാൻസി (ബത്തേരി സബ് ഡിവിഷൻ) എന്നിവരും വ്യക്തിഗത ചാംപ്യന്മാരായി.
വാശിയേറിയ വടംവലി മത്സരത്തില്‍ സ്പെഷ്യല്‍ യൂണിറ്റ് വിജയികളായി. ഗെയിംസ് ഇനങ്ങളായ ഫുട്ബോള്‍ മത്സരത്തില്‍ ഡി. എച്ച്.ക്യൂ ടീമും, വോളിബോളില്‍ മാനന്തവാടി സബ്ബ് ഡിവിഷനും ജേതാക്കളായി.
10.09.2023 വൈകീട്ട് നടന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനകർമ്മവും, വിജയികൾക്കുള്ള സമ്മാനദാനവും ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ.പി.എസ് നിർവഹിച്ചു. പ്രശസ്ത സിനിമ താരവും, മുൻ പോലീസ് ഉദ്യോഗസ്ഥനുമായ അബു സലീം, കൽപ്പറ്റ സബ് ഡിവിഷൻ ഡിവൈ.എസ്.പി സജീവ്, മാനന്തവാടി സബ് ഡിവിഷൻ ഡിവൈ.എസ്.പി പി.എൽ. ഷൈജു, ഡിവൈ.എസ്.പിമാരായ എൻ.ഒ. സിബി(സ്പെഷ്യൽ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണൻ(നാർകോടിക് സെൽ), എ. റബിയത്ത്(ക്രൈം ബ്രാഞ്ച്), പി.കെ. സന്തോഷ്(എസ്.എം.എസ്), സൗത് വയനാട് ഡി.എഫ്.ഓ ഷജ്ന കരീം, പളനി, അബ്ദുൾ കരീം, അത്ലറ്റിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാൻസിസ് എന്നിവരും പോലീസ് സംഘടനാ ഭാരവാഹികളും സന്നിഹിതരായിരുന്നു.
വാരാമ്പറ്റ : മയ്യത്ത് പരിപാലനത്തിനും മറ്റ് സന്നദ്ധ സേവനത്തിനും തയ്യാറായ വനിതകൾക്ക് പരിശീലനം നൽകി വനിതാലീഗ് വനിതാ ടീമിനെ നാടിന് സമർപ്പിച്ചു. സുനീറ ഉസ്മാൻ സ്വാഗതം പറഞ്ഞു...
. മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും സംഘടിപ്പിച്ചു. മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ...
കൽപ്പറ്റ :- കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് NPS എപ്ലോകീസ് കളക്ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു....
മൊതക്കര ജി.എൽ പി.എസ് മൊതക്കരയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. . പി.റ്റി.എ പ്രസിഡണ്ട് എം.പി. പ്രകാശൻ അധ്യക്ഷനായിരുന്നു. സിഗ്നേച്ചർ ക്യാമ്പയിൻ പ്രധാനാധ്യാപകൻ...
കല്പറ്റ : കൈനാട്ടി പദ്മപ്രഭ പൊതു ഗ്രന്ഥലയം കുടുംബ സംഗമം സംഘടിപ്പിച്ചു. മുതിർന്ന അഭിഭാഷകൻ പി. ചാത്തുക്കുട്ടി ഉദ്ഘടനം ചെയ്തു. പ്രസിഡന്റ് ടി.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു....
കൽപ്പറ്റ. ഒഡീഷയിൽ നടന്ന ദേശീയ സൈക്കിൾ ചാംപ്യൻഷിപ്പിൽ സമ്മാനം നേടിയ അബീഷ ഷിബിക്ക് എം.എൽ. എ. കെയർ പദ്ധതിയുടെ ഭാഗമായി കേരള ഗാർമെൻറ്സ് ക്രിക്കറ്റ് അസോസിയേഷൻ മൗണ്ടെൻ...