. കൽപ്പറ്റ: കണ്ണോത്ത് മല വാഹനാപകടത്തിൽ മരണമടഞ്ഞവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷത്തി എൺപതിനായിരം രൂപ സഹായധനം നൽകി.
ജെ സി ഐ കൽപറ്റ എറണാകളം ലൗ ആന്റ് കെയർ കാരുണ്യ പ്രസ്ഥാനത്തിന്റെ സഹകരണത്തോടെയാണ് സഹായം നൽകിയത്. വാഹനാപകടത്തിൽ മരണപ്പെട്ട ഒമ്പത് കുടുംബങ്ങളിലെയും ആശ്രിതർക്ക് ഇരുപതിനായിരം രൂപ വീതമാണ് നൽകിയത്.
ജൂനിയർ ചേമ്പർ ഇൻറർനാഷണൽ വാരാചരണത്തിന്റെ ഭാഗമായി കൽപ്പറ്റ ഗ്രീൻ ഗേറ്റ്സ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൽപ്പറ്റ നഗരസഭ അധ്യക്ഷൻ കേയംതൊടി മുജീബ് സഹായധന ഡ്രാഫ്റ്റുകൾ വിതരണം ചെയ്തു. ദുരന്ത മേഖലകളിൽ ഉറവ വറ്റാത്ത സുമനസുകളെ ഏകോപ്പിക്കുന്നതിൽ ജെ.സി.ഐ, ലൗ ആൻഡ് കെയർ തുടങ്ങിയ സംഘടനകളുടെ പങ്ക് അഭിനന്ദനാർഹമാണെന്ന് നഗരപിതാവ് അഭിപ്രായപ്പെട്ടു. ആലപ്പുഴ മാതാ ഫുഡ് എക്സ്പോർട്ടേഴ്സ് ഉടമ ഡി. മുരുകനാണ് മുഴുവൻ തുകയും സ്പോൺസർ ചെയ്തത്. ചടങ്ങിൽ കൽപ്പറ്റ ജെസിഐ പ്രസിഡന്റ് ബേബി നാപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി. മുരുകൻ, ലൗ ആന്റ് കെയർ ഡയറക്ടർ സാബു ജോസ് , ജോസ് പാറക്കൽ, എൽസി സാബു, ചാർട്ടർ പ്രസിഡൻഡ് അബ്രഹാം ഇ.വി., ഷംസുദ്ദീൻ പി.ഇ., ബാബുരാജ് വി.ആർ, ഡേവിഡ് തലപ്പുഴ , സംഗിത സി.ജി., എം സജീഷ് കുമാർ, റോയ് ജോസഫ് എന്നിവർ പ്രസംഗിച്ചു.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....