പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ അധ്യാപക ദിനം ആഘോഷിച്ചു

.
പനമരം : പച്ചിലക്കാട് ഡോ. എ പി ജെ പബ്ലിക് സ്കൂളിൽ വിവിധ പരിപാടികളോടെ അധ്യാപക ദിനം ആഘോഷിച്ചു. മൂല്യ തകർച്ചയുടെയും മയക്കുമരുന്നിന്റെയും കരാളഹസ്തങ്ങളിൽ നിന്ന് വിദ്യാർത്ഥികളെയും യുവതലമുറയും രക്ഷിക്കേണ്ട ദൗത്യം അധ്യാപകർ ഏറ്റെടുക്കണമെന്നും സഹിഷ്ണുതയും സഹവർത്തിത്വവും സദ്ഭാവനയും വിദ്യാർത്ഥികളെ പഠിപ്പിക്കേണ്ടതിന്‍റെയും അസഹിഷ്ണുതകൾ ഇല്ലാത്ത ഒരു സമൂഹത്തെ സൃഷ്ടിക്കേണ്ടതിന്റെയും ഉത്തരവാദിത്വവും എന്നും അധ്യാപകർക്കാണന്നും സ്കൂൾ ചെയർമാൻ ഷാജി ചെറിയാൻ അഭിപ്രായപ്പെട്ടു, അറിവിനോടൊപ്പം വ്യക്തിപരവും സാംസ്കാരികവും സാമൂഹ്യവും ആത്മീക വുമായ അനുഭവവും പകർന്നുനൽ ക്കുന്നതായിരിക്കണം വിദ്യാഭ്യാസത്തിന്റ ലക്ഷ്യം എന്നും അദ്ദേഹം അധ്യാപകരെ ഓർമിപ്പിച്ചു.
സ്കൂൾ പ്രിൻസിപ്പൽ ജെന്നി ഈപ്പൻ പൊന്നാട അണിയിച്ച് അധ്യാപകരെ ആദരിച്ചു. സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ ബിജു ജോസഫ് , അധ്യാപകദിന സന്ദേശം നൽകി. അധ്യാപകരായ ബിജി.വി.ആർ, ഹൈറുന്നിസ.റ്റി, മുബീന.കെ, ധനിഷ റ്റി.എസ് തുടങ്ങിയവരെ ആദരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റ ബീവറേജസിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു
Next post വയനാട്ടിൽ വാഹനാപകടത്തിൽ വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി മരിച്ചു
Close

Thank you for visiting Malayalanad.in