കൽപ്പറ്റ ബീവറേജസിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു

.
കൽപ്പറ്റ:
കൽപ്പറ്റ പോലീസ് സ്റ്റേഷൻ പരിധിയിൽ ബിവറേജിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു –
പുത്തൂർ വയൽ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു (40) ആണ് മരിച്ചത്. ഇയാളും കൊട്ടാരം ഷഫീഖ്,കൊട്ടാരം ഷഫീർ എന്നിവർ തമ്മിൽ മദ്യപാനത്തെ തുറന്ന്ണ്ടായ തർക്കത്തിൽ പരസ്പരം കല്ലുകൊണ്ട് അടിക്കുകയായിരുന്നു. നിഷാദിനെ കൽപ്പറ്റ കൈനാട്ടി ഗവൺമെൻറ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തെങ്കിലും മരിക്കുകയായിരുന്നു.
കൽപ്പറ്റ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്. കൂലിപ്പണിക്കാരനാണ് നിഷാദ് ബാബു. നിഷാദ് ബാബുവിന് ഭാര്യയും മക്കളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *