ഗുരുദക്ഷിണയായി നീതു സനുവിൻ്റെ സംഗീതാർച്ചന : അധ്യാപക ദിനത്തിൽ മൂന്നാം തവണയും സംഗീത ആൽബം പുറത്തിറങ്ങി

സി.വി.ഷിബു
കൽപ്പറ്റ. ഇന്ന് അധ്യാപക ദിനം. ഗുരുജനങ്ങൾക്ക് ആദരമർപ്പിച്ച് തുടർച്ചയായി മൂന്നാം വർഷവും സ്വന്തമായി പാട്ടെഴുതി സംഗീതം പകർന്ന് പാടുകയാണ് വയനാട് മീനങ്ങാടി സ്വദേശിനിയായ നീതു സനു. അധ്യാപക ദിനത്തോടനുബന്ധിച്ച് സംഗീത ആൽബം പുറത്തിറങ്ങി.
മീനങ്ങാടി ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർഫിയായ നീതു സനു തനിക്കേറെ ഇഷ്ടപ്പെട്ട ശിവകല ടീച്ചർക്ക് വേണ്ടിയാണ് അധ്യാപക ദിനത്തിൽ ആദ്യമായി പാട്ടെഴുതി പാടിയത്. ഇത് ഏറെ ആസ്വാദകർക്ക് ഇഷ്ടപ്പെട്ടതോടെയാണ് പിറ്റേ വർഷം മുതൽ സ്വന്തം പാട്ടെഴുതി സംഗീതം നൽകി സ്വയം പാടിയ ആൽബം പുറത്തിറക്കാൻ തുടങ്ങിയത്.
കൽപ്പറ്റ ഇല്ലം ക്രിയേഷൻസിലെ മനു ബെന്നിയുടെ സഹായത്തോടെയാണ് മൂന്ന് വർഷവും ഗുരുജനങ്ങൾക്കാദമായി സംഗീത ആൽബം തയ്യാറാക്കിയത്.
ഗുരുഭ്യോ നമഹ എന്ന ആൽബത്തിലെ ഒരു പാട്ടിൽ നീതുവിൻ്റെ മകളും പാടിയിട്ടുണ്ട്. അധ്യാപക വിഭാഗത്തെ കൂടാതെ സംഗീതാസ്വാദകർക്കും വലിയൊരു വിരുന്നാണ് നീതുവിൻ്റെ സംഗീത ആൽബം.

Leave a Reply

Your email address will not be published. Required fields are marked *

Previous post കാറില്‍ കടത്തുകയായിരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍
Next post കൽപ്പറ്റ ബീവറേജസിന് സമീപം സംഘർഷത്തിൽ ഒരാൾ മരിച്ചു
Close

Thank you for visiting Malayalanad.in