റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സാമ്പത്തിക സാക്ഷരതാപരിപാടി നടത്തി

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ലീഡ് ബാങ്കിന്റെയും തൊണ്ടർനാട് ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ പ്രാദേശികതല സാമ്പത്തിക സാക്ഷരതാ പരിപാടി സംഘടിപ്പിച്ചു. സാമ്പത്തിക സാക്ഷരതാ യജ്ഞത്തിന്റെ ഭാഗമായാണ് പരിപാടി നടത്തിയത്. ചുരുളിയിൽ നടന്ന പരിപാടിയുടെ ഉദ്ഘാടനം ഭാരതീയ റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ എം. രാജേശ്വർ റാവു നിർവഹിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷത വഹിച്ചു. ജില്ലയിൽ നടപ്പാക്കിക്കൊണ്ടിരിക്കുന്ന സുരക്ഷ 2023 സാമൂഹിക സുരക്ഷാ ഇൻഷുറൻസ് പദ്ധതി തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്തിൽ നടപ്പാക്കാൻ നേതൃത്വം നൽകിയ തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തിരഞ്ഞെടുത്ത തൊണ്ടർനാട് കൃഷി ഓഫീസർ പി.കെ മുഹമ്മദ് ഷഫീഖ്, സംസ്ഥാനത്തെ മികച്ച ട്രൈബൽ ക്ലസ്റ്ററായി തിരഞ്ഞെടുത്ത ചുരുളി ട്രൈബൽ ക്ലസ്റ്റർ, സുരക്ഷ 2023 പൂർത്തീകരണത്തിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച തൊണ്ടർനാട് കാനറാ ബാങ്ക് സീനിയർ മാനേജർ സി.ജെ ജോയി എന്നിവരെ ഫലകങ്ങൾ നൽകി അനുമോദിച്ചു. കനറാ ബാങ്ക് കറൻസി ചെസ്റ്റിന്റെ നേതൃത്വത്തിൽ നാണയമേളയും മുഷിഞ്ഞതും കീറിയതുമായ നോട്ടുകൾ മാറ്റിയെടുക്കുന്നതിനുള്ള സൗകര്യവും ഒരുക്കിയിരുന്നു. തൊണ്ടർനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് അംബിക ഷാജി, വാർഡ് മെമ്പർ പ്രീത രാമൻ, സബ് കളക്ടർ ആർ. ശ്രീലക്ഷ്മി, സംസ്ഥാനതല ബാങ്കേഴ്സ് സമിതി കൺവീനർ എസ്. പ്രേംകുമാർ, ഭാരതീയ റിസർവ് ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ കെ.ബി പ്രേംകുമാർ, കാനാറ ബാങ്ക് റീജിയണൽ മാനേജർ പി. ലത കുറുപ്പ്, ലീഡ് ഡിസ്ട്രിക്ട് ഓഫീസർ ഇ.കെ രഞ്ജിത്ത്, ലീഡ് ഡിസ്ട്രിക്ട് മാനേജർ ബിബിൻ മോഹൻ, നബാർഡ് ജില്ലാ ഓഫീസർ വി. ജിഷ തുടങ്ങിയവർ സംസാരിച്ചു. റിസർവ് ബാങ്കിന്റെ ഇഷ്യൂ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ, പ്രമുഖ ബാങ്കുകളുടെ ഉന്നത അധികാരികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Previous post മാധ്യമ പ്രവർത്തനം സ്വയം വിമർശനത്തിന് വിധേയമാക്കണമെന്ന് ഒ.ആർ.കേളു എം.എൽ.എ
Next post വയനാട്ടിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി
Close

Thank you for visiting Malayalanad.in