ഒരുക്കങ്ങൾ തകൃതി:രാഹുൽ ഗാന്ധി എം.പി.നാളെ വയനാട്ടിലെത്തും

രാഹുൽ ഗാന്ധി എം.പി.നാളെയെത്തും. കൽപ്പറ്റ നഗരത്തിലാണ് പ്രധാന സ്വീകരണവും പൊതുസമ്മേളനവും .ഡി .സി.സി.യുടെ നേതൃത്വത്തിൽ തകൃതിയിലുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.
സുപ്രീം സ്റ്റേ അനുവദിച്ചതോടെ പാർലമെൻ്റംഗത്വം പുന:സ്ഥാപിച്ച് കിട്ടിയ ശേഷം ആദ്യമായാണ് രാഹുൽ ഗാന്ധി സ്വന്തം മണ്ഡലമായ വയനാട്ടിലെത്തുന്നത്. ഉച്ചകഴിഞ്ഞ് കൽപ്പറ്റയിലെത്തുന്ന രാഹുൽ ഗാന്ധി എം.പി.ക്ക് പുതിയ ബസ് സ്റ്റാൻഡ് പരിസരത്താണ് വലിയ സ്വീകരണമൊരുക്കിയിട്ടുള്ളത് .
ഡി.സി.സി.യുടെ നേതൃത്വത്തിൽ നാല് മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിൽ കൈത്താങ്ങ് പദ്ധതിയിൽ നിർമ്മാണം പൂർത്തിയാക്കിയ ഒമ്പത് വീടുകളുടെ താക്കോൽദാനവും നടക്കും.
ഗിന്നസ് വേൾഡ് റെക്കോർഡ് ലക്ഷ്യമിട്ട് അരീക്കോട് സ്വദേശി കെ.പി.അഷ്റഫ് കൈ കൊണ്ട് നിർമ്മിച്ച 81 മീറ്റർ നീളമുള്ള കൂറ്റൻ ആശംസ ബാനർ വേദിക്കരികിൽ പ്രദർശിപ്പിക്കും.

കാൽ ലക്ഷം പേരെങ്കിലും പൊതുസമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് യു.ഡി.എഫ്. നേതാക്കൾ അറിയിച്ചിട്ടുള്ളത് .

നാളെ വയനാട്ടിൽ താമസിക്കുന്ന രാഹുൽ ഗാന്ധി മറ്റന്നാൾ
രാവിലെ പതിനൊന്ന് മണിക്ക് നല്ലൂർ നാട് അംബേദ്കർ മെമ്മോറിയൽ കാൻസർ സെൻ്റർ സന്ദർശിച്ച് ഹൈടെൻഷൻ കണക്ഷൻ ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം അഞ്ച് മണിക്ക് കോഴിക്കോട് ജില്ലയിലെ കോടഞ്ചേരിക്ക് പോയി അവിടെ കമ്മ്യൂണിറ്റി ഡിസെബിലിറ്റി മാനേജ്മെൻ്റ് സെൻ്ററിൻ്റെ ശിലാസ്ഥാപനം നടത്തും .
രാത്രി പത്ത് മണിക്ക് പ്രത്യേക വിമാനത്തിൽ ഡൽഹിക്ക് പോകും.

Leave a Reply

Your email address will not be published. Required fields are marked *

Previous post യൂത്ത് കോൺഗ്രസ് സ്നേഹ സമർപ്പണം പദ്ധതിക്ക് തുടക്കമായി
Next post മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു
Close

Thank you for visiting Malayalanad.in