മാധ്യമ സ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റം അവസാനിപ്പിക്കണം: മാനന്തവാടി പ്രസ് ക്ലബ്

മാധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നുകയറ്റം അവസാനിപ്പിക്കണമെന്ന് മാനന്തവാടി പ്രസ്സ് ക്ലബ്ബ് ജനറൽ ബോഡി യോഗം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ജനാധിപത്യത്തിൻ്റെ അവിഭാജ്യ ഘടകങ്ങളാണ് മാധ്യമങ്ങളെന്നും, പ്രത്യേക താത്പര്യം മുൻനിർത്തി മാധ്യമങ്ങളെയും, മാധ്യമ പ്രവർത്തകരെയും കർത്തവ്യനിർവ്വഹണത്തിൽ നിന്നും തടയുന്ന സ്ഥിതിവിശേഷം പുരോഗമന സംസ്കാരത്തിന് എതിരാണെന്നും പ്രസ് ക്ലബ് യോഗം വിലയിരുത്തി. പ്രസിഡന്റ് അബ്ദുള്ള പള്ളിയാൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ലത്തീഫ് പടയൻ, അശോകൻ ഒഴക്കോടി, എ.ഷമീർ, അരുൺ വിൻസെന്റ്, സുരേഷ് തലപ്പുഴ, കെ.എസ്. സജയൻ, കെ എം ഷിനോജ്, സത്താർ ആലാൻ, റെനീഷ് ആര്യപ്പിള്ളി, വി ഒ വിജയകുമാർ തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് അരുൺ വിൻസെന്റ്, സെക്രട്ടറി സുരേഷ് തലപ്പുഴ, ട്രഷറർ അശോകൻ ഒഴക്കോടി, വൈസ് പ്രസിഡന്റ് ബിജു കിഴക്കേടം, ജോയിന്റ് സെക്രട്ടറി ജസ്റ്റിൻ ചെഞ്ചട്ടയിൽ തുടങ്ങിയവരെ തിരഞ്ഞെടുത്തു. തുടർന്ന് വരുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം ഈ വർഷത്തെ ഓണാഘോഷ പരിപാടി വിജയിപ്പിക്കാനും യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Previous post കൽപ്പറ്റയിൽ വിദ്യാവസന്തം പദ്ധതി തുടങ്ങി
Next post മഹ്‌സൂസിലൂടെ 45 കോടി രൂപ നേടി പ്രവാസി
Close

Thank you for visiting Malayalanad.in