മരത്തടികൾക്കിടയിലൽപ്പെട്ട് തൊഴിലാളി മരിച്ചു

കൽപ്പറ്റ:
: മരത്തടികൾ തോട്ടത്തിൽ നിന്ന് ട്രാക്ടർ ഉപയോഗിച്ച് റോഡിലേക്ക് വലിച്ചു കയറ്റുന്നതിനിടെയുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. അമ്പലവയൽ പോത്തുകെട്ടി സ്വദേശി ദേവരാജൻ (55) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പത്തരയോടെ കല്പറ്റ-മാനന്തവാടി റോഡിൽ വെള്ളമ്പാടിയിലായിരുന്നു സംഭവം. ശാന്തിവർമ ജെയിനിന്റെ മകൻ ശ്രീമന്ദര വർമയുടെ ഉടമസ്ഥതയിലുള്ള ശാന്തിനാഥ് എസ്റ്റേറ്റിൽ നിന്ന് നിയമപരമായ അനുമതിയോടെ മുറിച്ച മരങ്ങൾ കയറ്റുന്നതിനിടെയായിരുന്നു അപകടം. മരത്തിന്റെ തടി കഷ്ണങ്ങൾ ഇരുമ്പ് റോപ്പ് ഉപയോഗിച്ച് ട്രാക്ടറിൽ ബന്ധിപ്പിച്ചത് ദേവരാജനായിരുന്നു. തടികൾ ബന്ധിപ്പിച്ച ശേഷം വാഹനം മുന്നോട്ടെടുത്തപ്പോൾ ദേവരാജ് മരത്തടികൾക്കിടയിലായി പോവുകയാണുണ്ടായത്. തലയ്ക്ക് സാരമായി പരിക്കേറ്റ ദേവരാജനെ കല്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സുന്ദരി. മക്കൾ: ശ്രീകാന്ത്, ശ്രീകല.

Leave a Reply

Your email address will not be published. Required fields are marked *

Previous post ഹാഷ് ടാഗ് ക്യാംപയിൻ പോസ്റ്റർ പ്രകാശനം ചെയ്തു
Next post അഞ്ജന ശ്രീജിത്തിനെ അനുമോദിച്ചു
Close

Thank you for visiting Malayalanad.in