.
കൽപ്പറ്റ:
ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ ജനറല്‍ ബോഡി യോഗവും
ലോൺ മേളയും ഡിജിറ്റൽ മാർക്കറ്റിംഗ് പരിശീലനവും നാളെ രാവിലെ 10ന് കൽപ്പറ്റ അഫാസ് ഓഡിറ്റോറിയത്തില്‍ ചേരുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ജില്ലാ പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ലിസിയാമ്മ സാമുവല്‍ മുഖ്യപ്രഭാഷണം നടത്തും. ചെറുകിട വ്യവസായ മേഖലയുടെ പുരോഗതിക്ക് ബാങ്കുകള്‍ വഹിക്കുന്ന പങ്ക് എന്ന വിഷയത്തില്‍ ലീഡ് ബാങ്ക് മാനേജര്‍ ബിബിന്‍ മോഹന്‍ പ്രഭാഷണം നടത്തും. അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് എം.വി. സുനില്നാഥ് പ്രസംഗിക്കും. ജില്ലാ വ്യവസായ കേന്ദ്രം മാനേജരുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ഇന്റേണ്‍സിനെ പങ്കെടുപ്പിച്ചുള്ള മുഖാമുഖം, ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗില്‍ ബോധവത്കരണം എന്നിവ നടത്തും. നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ റെയില്‍, എയര്‍ സ്ട്രിപ്, ചുരം ബദല്‍ റോഡ് എന്നിവ യാഥാര്‍ഥ്യമാകുന്നതും ദേശീയപാത 766ലെ രാത്രിയാത്രാവിലക്ക് നീങ്ങുന്നതും ജില്ലയില്‍ ചെറുകിട വ്യാവസായ പുരോഗതിക്കു ഏറെ സഹായകമാകുമെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ് മുണ്ടക്കല്‍, ജില്ലാ പ്രസിഡന്റ് ടി.ഡി. ജൈനന്, വൈസ് പ്രസിഡന്റ് വി. ഉമ്മര്‍, സെക്രട്ടറി മാത്യു തോമസ്, ജോയിന്റ് സെക്രട്ടറി സി.പി. ജോയി, ട്രഷറര്‍ തോമസ് വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മേപ്പാടി: വയനാട് ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി കുറഞ്ഞ നിരക്കിലുള്ള ആരോഗ്യ പരിശോധനാ ക്യാമ്പും സ്പെഷ്യൽ പ്രിവിലേജ് കാർഡ് വിതരണവും സംഘടിപ്പിച്ച് ഡോ. മൂപ്പൻസ് മെഡിക്കൽ...
കല്‍പ്പറ്റ: ചെന്നൈയില്‍ ഇന്നലെ ചേര്‍ന്ന മുസ്ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗത്തില്‍ പുതിയ ദേശീയ കമ്മിറ്റി പ്രഖ്യാപനമുണ്ടായപ്പോള്‍ ഏറ്റവും ആഹ്ലാദിച്ച ജില്ല വയനാടായിരുന്നു. വയനാട്ടുകാരിയായ ജയന്തി രാജന്...
കൽപ്പറ്റ : ചുരത്തിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഗതാഗത തടസ്സം പതിവാകുന്നു. ഇന്നലെ മറിഞ്ഞ ലോറി ക്രെയിൻ ഉപയോഗിച്ച് നീക്കാനുള്ള ശ്രമം നടക്കുകയാണ്. അടിസ്ഥാന യാത്ര സൗകര്യങ്ങളുടെ...
ബത്തേരി: കാട്ട്പോത്തിന്റെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്ക്. പാമ്പ്ര ഓർക്കടവ് പുനത്തിൽ പ്രേമകുമാരി (54) ആണ് പരിക്കേറ്റത് പുൽപ്പള്ളിയിൽ ജോലി കഴിഞ്ഞ് പാമ്പ്ര എസ്റ്റേറ്റ് വഴി വീട്ടിലേക്ക് പോകുമ്പോഴാണ്...