ലക്കിടി:വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയും നാച്ചുറൽ റിസോഴ്സസ് ഡിസാസ്റ്റർ ഫോറം (NRDF ),ഇക്കോ ഫ്രണ്ട്‌ലി ഫൌണ്ടേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ വയനാട്-താമരശ്ശേരി ചുരത്തിൽ മഴ യാത്ര സംഘടിപ്പിച്ചു. ലക്കിടിയിൽ നിന്നും ആരംഭിച്ച യാത്ര വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഫ്ലാഗ് ഓഫ് ചെയ്തു കൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. സിനിമാതാരം അബു സലിം മുഖ്യഅതിഥിയായിരുന്നു.എൻ.ആർ.ഡി.എഫ് പ്രസിഡന്റ് മുഹമ്മദ് എരത്തോണ അധ്യക്ഷത വഹിച്ചു.പുതുപ്പാടി ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജാസിൽ പി സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഷാഹിദ് കുട്ടമ്പൂർ,ഗഫൂർ ഒതയോത്ത്,ഷൌക്കത്ത് എലിക്കാട്,ഷമീർ കെ.എസ്, നൗഷാദ് പി.എ,മുഹമ്മദ് കുട്ടി വി, മുജീബ്. കെ, ഉസ്മാൻ സി, ഷൈജൽ. കെ തുടങ്ങിയവർ സംസാരിച്ചു.
മഴ നനഞ്ഞു പ്രകൃതിയെ അറിയാം എന്ന സന്ദേശവുമായിട്ടാണ് യാത്ര സംഘടിപ്പിച്ചത്. വിദ്യാർത്ഥികൾ, പരിസ്ഥിതി പ്രവർത്തകർ, സന്നദ്ധ സംഘടനാ വോളന്റീർസ് തുടങ്ങി നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.
എട്ടുകിലോമീറ്ററോളം ചുരത്തിലൂടെ മഴ നനഞ്ഞു നടന്ന യാത്ര അംഗങ്ങൾക്ക് താഴെ വളവിൽ വെച്ച് പ്രത്യേകം പാകം ചെയ്ത കപ്പയും ചമ്മന്തിയും കഞ്ഞിയും ഇലയിൽ നൽകി സംഘടകർ വേറിട്ട അനുഭവം കൈമാറി. പങ്കെടുത്തവർക്ക് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യത്തിന്റെ ഗ്രാമാദര അംഗീകാരപത്രവും സമാപന സെഷനിൽ വെച്ച് നൽകി.
അനുമോദനവും പേരൻ്റ്സ് മീറ്റും നടത്തി. അഞ്ചാംപീടിക: അഞ്ചാംപീടിക മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം എസ്.എസ്.എൽ.സി,മദ്റസ പൊതുപരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാത്ഥികളെ അനുമോദിച്ചു.തുടർന്ന് മദ്റസ പാരൻ്റ്സ്മീറ്റും നടന്നു.എടവക...
മലപ്പുറം: ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK) മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നാലാമത് വാർഷികാഘോഷവും ജനറൽ ബോഡി യോഗവും മഞ്ചേരി മദീന ഹാളിൽ വെച്ച് നടന്നു. പരിപാടിയുടെ...
തിരുവനന്തപുരം: കേരളത്തിലെ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ പ്ലസ് വണ്‍ 2025-26 പ്രവേശനത്തിന് ഇന്ന് (മെയ് 20) വൈകുന്നേരം അഞ്ചുമണി വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. മോഡല്‍ റെസിഡന്‍ഷ്യല്‍ സ്കൂളുകളിലേയ്ക്കുള്ള...
വയനാട് 900 കണ്ടിയിലെ റിസോർട്ടിൽ താത്കാലികമായി നിർമ്മിച്ച ഷെൽട്ടർ തകർന്നു വീണ് യുവതി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് കേസെടുത്ത് അന്വേഷണത്തിന്...
മേപ്പാടി : ഡോ.മൂപ്പൻസ് അക്കാദമിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ഏഴാം ബാച്ച് ബി എസ് സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു....