പ്രതിഷേധ പ്രകടനവും യോഗവും നടത്തി കല്‍പ്പറ്റ: മണിപ്പൂര്‍ കലാപത്തിനെതിരെ ഇരകൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വയനാട് ജില്ലാ മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ പ്രകടനം നടത്തി . പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ്ണ കെ .പി .സി .സി . വര്‍ക്കിംഗ് പ്രസിഡണ്ടും,കല്‍പ്പറ്റ നിയോജകമണ്ഡലം എം.എൽ.എയുമായ അഡ്വക്കേറ്റ് ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡന്റ് ജിനി തോമസ് അധ്യക്ഷത വഹിച്ചു .ഐ .എൻ .ടി .യു.സി. ജില്ലാ പ്രസിഡന്റ് പി.പി. ആലി മുഖ്യപ്രഭാഷണം നടത്തി ,ഡി.സി.സി. ജനറല്‍ സെക്രട്ടറി എം.പി. നജീബ്, വൈത്തിരി ബ്ലോക്ക് പ്രസിഡണ്ട് പോള്‍സണ്‍ കുവ യ്ക്കല്‍, ചിന്നമ്മ ജോസ്, നിത്യ ബിജുകുമാര്‍, മീനാക്ഷി രാമന്‍, ഉഷ തമ്പി, മൈമൂന, സന്ധ്യ ലിഷു, ജെസ്സി ലെസ്ലി, ഗിരിജ മോഹന്‍ദാസ്, ബീന സജി, ബിന്ദു സജീവ്, ഒ.ജെ.ബിന്ദു ,ചന്ദ്രിക കൃഷ്ണന്‍, ഉഷ വിജയന്‍, കെ. മിനി, രജനി, ബീന, സൗജ, അന്നക്കുട്ടി, ലൗലി എന്നിവര്‍ സംസാരിച്ചു എന്നിവര്‍ സംസാരിച്ചു.