പനമരം:
സാമൂഹ്യക്ഷേമ പെൻഷനുകൾ പാവങ്ങൾക്ക് എല്ലാ മാസവും മുടങ്ങാതെ നൽകാനെന്ന പേരിൽ ജനങ്ങളിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണവും പിണറായി സർക്കാർ മുക്കിയെന്ന് കെ.പി.സി.സി. നിർവ്വാഹക സമിതി അംഗം കെ.എൽ. പൗലോസ് . പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾക്കെതിരെ പനമരം ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി നടത്തിയ പോലീസ് സ്റ്റേഷൻ മാർച്ച് ഉദ്ഘാടനം ചെയ്തു സംസരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര-സംസ്ഥാനമ്പർക്കാരുകളുടെ വികലവും ജനവിരുദ്ധവുമായ നയങ്ങൾ മൂലം പെട്രോളിനും ഡീസലിനും ഏറ്റവും ഉയർന്ന വില നൽകി വന്നിരുന്നതു് നമ്മുടെ നാട്ടിലാണു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, ഭൂമിയുടെ നികുതി വർദ്ധനവ് കറന്റ് ചാർജ് വർദ്ധനവ്, വെള്ളക്കരം വർദ്ധനവ്, കെട്ടിട നികുതി വർദ്ധനവ്. പാചകവാതക വില വർദ്ധനവ് ഭൂമിയുടെ ന്യായ വില വർദ്ധനവ് തുടങ്ങിയവ മൂലം ജീവിതം ദുസ്സഹമായ ജനങ്ങളിൽ നിന്നും ക്ഷേമ പെൻഷനായിട്ടെന്ന് പറഞ്ഞു ഡീസലിനും പെട്രോളിനും രണ്ട് രൂപ വില കൂട്ടി പിണറായി സർക്കാർ വാങ്ങിയതു എല്ലാ മാസവും പാവങ്ങളുടെ സാമൂഹ്യക്ഷേമ പെൻഷൻ മുടങ്ങാതെ നൽകാനെന്നു പറഞ്ഞാണ് അങ്ങിനെ ചെയ്തതു കഴിഞ്ഞ ഏതാനും മാസങ്ങളായി സർക്കാരിന് കോടാനുകോടി രൂപ ഈ ഇനത്തിൽ ലഭിച്ചു കഴിഞ്ഞു ഈ കോടികളൊക്കെ എവിടെ പോയി. സാമൂഹ്യ ക്ഷേമ പെൻഷൻ ഇപ്പോഴും മാസങ്ങൾ കുടിശ്ശിഖയാണ്. പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുന്ന പോലെയാണ് പാവങ്ങളുടെ പേരിൽ ജനങ്ങളിൽ നിന്നും കുത്തിപ്പിഴിഞ്ഞെടുത്ത പണം സർക്കാർ അടിച്ചു മാറ്റിയതു്. ഇതു് അത്യന്തം അപമാനകരവും നിന്ദ്യവുമാണ്.സ്റ്റേഷൻ മാർച്ച് പനമരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജിൽസൺ തൂപ്പുംകര അധ്യഷത വഹിച്ചു, ശ്രീമതി ചിന്നമ്മ ജോസ്, ബെന്നി അരിഞ്ചേർമല, സിനോ പാറക്കാലയിൽ, വാസു അമ്മാനി, വിനോദ് തോട്ടത്തിൽ, സാബു നീർവാരം, ബീന സജി, ജോർജ് പടക്കൂട്ടിൽ,ജോസ് നിലമ്പനാട്ട്,അജയ്ഘോഷ്, പ്രമോദ് തൊണ്ടർനാട്,ഉഷ വിജയൻ ഉമ്മച്ചൻ നീർവാരം, ബാബു വലിയപടിക്കൽ, അനിൽ പനമരം, എം കെ അമ്മദ്, പ്രകാശൻ എം ജി,സെബാസ്റ്റ്യൻ വെള്ളാക്കുഴി,ഷിൽസൺ, ശശിധരൻ സി പി,ഇ ജെ സെബാസ്റ്റ്യൻ,കൊല്ലിയിൽ രാജൻ,ജോഷി വാണകുടി, ഗിരിജ സുധാകരൻ, ബേബി തുരുത്തിയിൽ, ലിസ്സി പത്രോസ്, ആന്റണി വെള്ളാക്കുഴി, ജയ് ഇടയകൊണ്ടാട്ട്എന്നിവർ സംസാരിച്ചു
വയനാട് ജില്ലയിലെ മതപഠന-ട്യൂഷന്-സ്പെഷ്യല്‍ ക്ലാസുകള്‍ക്ക് ഇന്ന് അവധി കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്കിയ സാഹചര്യത്തില്‍ ജില്ലയിലെ മതപഠന ക്ലാസ്സുകള്‍, ട്യൂഷന് സെന്ററുകള്‍, സ്പെഷ്യല്‍ ക്ലാസ്സുകള്‍,...
Nanotechnology leaders, researchers, industry and startups converge in Bengaluru to advance the next frontier of Innovation. Devadas TP -Industry Technology...
കെട്ടിട ഉടമകളുടെ പ്രധാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന നേതൃത്വം...
ഒരു കുട്ടിയുടെ വളർച്ചയിൽ ഏറ്റവും പ്രധാന പങ്കുവഹിക്കുന്നത് അവരുടെ മാതാപിതാക്കളാണ്. പ്രത്യേകിച്ച് ഭിന്നശേഷിയുള്ളതോ അല്ലെങ്കിൽ വളർച്ചയിൽ പ്രത്യേക പിന്തുണ ആവശ്യമായതോ ആയ കുട്ടികളെ പരിപാലിക്കുമ്പോൾ, മാതാപിതാക്കളുടെ ഉത്തരവാദിത്തം...
മാനന്തവാടി: നീറ്റ് പേപ്പര്‍ ചോര്‍ച്ചയില്‍ ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു നടന്ന സമരത്തിന് നായകത്വം വഹിച്ച പ്രിയങ്ക ഗാന്ധി എം പിക്ക് വയനാട്ടിലെ വിവിധ കോളജുകളിലെ വിദ്യാര്‍ഥികള്‍...
കൽപ്പറ്റ: വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്ര പോലീസ് സേനയിലെയും ഉദ്യോഗസ്ഥർക്കായി ഹൈദ്രാബാദിലെ സെൻട്രൽ ഡിറ്റക്ടീവ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ (CDTI) സംഘടിപ്പിച്ച നർകോടിക് കേസുകളുടെ അന്വേഷണ പരിശീലനത്തിൽ വയനാട് ജില്ലാ...